General News

മുഖ്യമന്ത്രിയെ നീക്കണമെന്ന ഹര്‍ജി കോടതി പരിഗണി്ച്ചു, ഉടന്‍ വാദം കേള്‍ക്കും

Tue, Nov 21, 2017

Arabianewspaper 6796
മുഖ്യമന്ത്രിയെ നീക്കണമെന്ന ഹര്‍ജി കോടതി പരിഗണി്ച്ചു, ഉടന്‍ വാദം കേള്‍ക്കും

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതിയുടെ നിരീക്ഷണത്തെ അടിസ്ഥാനമാക്കി നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു. മന്ത്രിസഭയ്ക്ക കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട സഥിതിക്ക് മുഖ്യമന്ത്രിക്ക് ഭരണഘടന ബാധ്യത നിറവേറ്റാന്‍ കഴിയില്ലെന്ന ഹര്‍ജിക്കാരന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി.


ഇതേ തുടര്‍ന്ന് ഹര്‍ജിയില്‍ വാദം ഉടന്‍ കേള്‍ക്കാനും ഇതിനായി തയ്യാറാകാന്‍ അഡ്വക്കേറ്റ് ജനറലിന് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.


ഭൂമി കയ്യേറിയെന്ന ആരോപണം ശരിയെന്ന കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചതിനെ അസാധാരണ നടപടിയെന്ന് കോടതി വിശേഷിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് പ്രവരര്‍ത്തകനായ ആര്‍ എസ് ശശികുമാറാണ് ഹര്‍ജിക്കാരന്‍.


ഒരു മന്ത്രി സ്വന്തം സര്‍ക്കാരിനെതിരെ കേസ് നല്‍കുന്നതിലെ അനൗചിത്യവും കോടതി ചൂണ്ടിക്കാട്ടി. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയില്‍ വിശ്വാസമില്ലേയെന്നും മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം ഇല്ലേയെന്നും കോടതി ചോദിച്ചത്.


ഇതിനൊപ്പം മന്ത്രിസഭാ യോഗം മറ്റൊരു ഘടക കക്ഷിയായ സിപിഐ ബഹിഷ്‌കരിച്ചതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ