General News

നഴ്‌സുമാരുടെ മിനിമം ശമ്പളം : സര്‍ക്കാര്‍ വിജ്ഞാപനത്തിന് സ്റ്റേ

Thu, Mar 15, 2018

Arabianewspaper 780
നഴ്‌സുമാരുടെ മിനിമം ശമ്പളം : സര്‍ക്കാര്‍ വിജ്ഞാപനത്തിന് സ്റ്റേ

നഴ്‌സ്മീര്‍ക്ക് മിനിമം ശമ്പളമായി 20,000 രൂപ നിശ്ചയിച്ച് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കുന്നതിനെതിരെ ആശുപത്രി മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു, ആശുപത്രി മാനേജ്‌മെന്റും അസോസിയേഷനുമായി ചര്‍ച്ച നടക്കുന്നതിനാല്‍ ഇപ്പോള്‍ വിജ്ഞാപനമിറക്കേണ്ടതില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.


ചര്‍ച്ചകള്‍ വേഗത്തിലാക്കണമെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്. നഴ്‌സ്മാര്‍ സമരം ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് ആറു മുതല്‍ കൂട്ട അവധിയെടുക്കാനായിരുന്നു നഴ്‌സ് അസോസി.യേഷന്റെ തീരുമാനം.


എന്നാല്‍, മാര്‍ച്ച് 31 ന് മുമ്പ് അന്തിമ വിജ്ഞാപനം ഇറക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിച്ചാണ് സമരത്തില്‍ നിന്ന് അസോസിയേഷന്‍ പിന്‍വാങ്ങിയത്. ഹൈക്കോടതി വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീക്കുമെന്ന് നേഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ