General News

മന്ത്രിക്ക് സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാനാവില്ല, -തോമസ് ചാണ്ടിക്ക് കോടതിയുടെ വിമര്‍ശനം

Tue, Nov 14, 2017

Arabianewspaper 1196
മന്ത്രിക്ക് സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാനാവില്ല, -തോമസ് ചാണ്ടിക്ക് കോടതിയുടെ വിമര്‍ശനം

മന്ത്രിക്ക് സ്വന്തം സര്‍ക്കാരിനെതിരെ ഹര്‍ജി നല്‍കാനാവില്ലെന്ന് ഹൈക്കോടതി. ഗതാഗത മന്ത്രി തോമസ് ചാണ്ടി ഭൂമി കയ്യേറിയെന്ന് കളക്ടറുടെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെ ഡിവിഷന്‍ ബെഞ്ച് കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. 


മന്ത്രിയായിരിക്കെ സര്‍ക്കാരിനെതിരെ കേസ് നല്‍കിയത് തെറ്റായിപ്പോയെന്നും സ്റ്റേറ്റ് അറ്റോര്‍ണി എന്തുകൊണ്ട് എതിര്‍ക്കുന്നില്ലെന്നും കോടതി ചോദിച്ചു. റിപ്പോര്‍ട്ടില്‍ പരാതി ഉണ്ടായിരുന്നുവെങ്കില്‍ കളക്ടറെയാണ് തോമസ് ചാണ്ടി സമീപിക്കേണ്ടിയിരിക്കുന്നതെന്നും കോടതി പറഞ്ഞപ്പോള്‍ സ്റ്റേറ്റ് അറ്റോര്‍ണി നിലപാടു തിരുത്തി. കോടതി പറയുന്നതോട് യോജിപ്പുണ്ടെന്നാണ് തുടര്‍ന്ന് അറ്റോര്‍ണി പറഞ്ഞു.


 മന്ത്രിക്ക് സര്‍ക്കാരിനെതിരെ കേസ് നല്‍കാനാവില്ല, വ്യക്തിക്ക് നല്‍കാം. കളക്ടര്‍ ഭരണകൂടത്തിന്റെ ഭാഗമാണ്. മന്ത്രിയും ഭരണകൂടത്തിന് എതിരെ അതേ ഭരണക,ൂടം ഹര്‍ജി ഫയല്‍ ചെയ്യുന്നത് എങ്ങിനെ. ഇത് വിചിത്രവും അപൂര്‍വുമാണ്.


മന്ത്രി ഭരണ സംവിധാനത്തെ ചോദ്യം ചെയ്യുന്നത് എങ്ങിനെയൊന്നും കോടതി ചോദിച്ചു. തോമസ് ചാണ്ടി ഭൂമി കയ്യേറിയത് മന്ത്രിയാകുന്നതിന് മുമ്പാണെന്ന വാദം ഉന്നയിച്ച സ്റ്റേറ്റ് അറ്റോര്‍ണിയെയും കോടതി വിമര്‍ശിച്ചു. സ്റ്റേറ്റ് അറ്റോര്‍ണി സോഹനാണ് തോമസ് ചാണ്ടിക്കു പിന്തുണയുമായി കോടതിയില്‍ എത്തിയത്. തോമസ് ചാണ്ടിയെ ന്യായീകരിച്ചതിനാണ് സ്റ്റേറ്റ് അറ്റോര്‍ണിയെ കോടതി വിമര്‍ശിച്ചത്.


തോമസ് ചാണ്ടിക്കു വേണ്ടി കേസ് വാദിക്കാന്‍ കോണ്‍ഗ്രസ് എംപിയും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ വിവേക് തന്‍ഖയാണ് എത്തിയിരുന്നത്.


കോണ്‍ഗ്രസ് എംപിയെന്ന നിലയിലല്ല, അഭിഭാഷകനും സുഹൃത്തുമെന്ന നിലയിലാണ് താന്‍ തോമസ് ചാണ്ടിക്ക് വേണ്ടി ഹാജരാകുന്നതെന്ന് വിവേക് തന്‍ഖ പറഞ്ഞു.


ഹൈക്കോടതിയിലേക്ക് പുറപ്പെട്ട വിവേക് തന്‍ഖയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയാനും ശ്രമിച്ചു.


തന്‍ഖ കോടതിയില്‍ ഹാജരാകരുതെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. ഹൈക്കമാന്‍ഡിന് പരാതി നല്‍കുമെന്നും സുധീരന്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ