General News

ജാമ്യഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും, ദിലിപ് ജയിലില്‍ തുടരും

Mon, Jul 17, 2017

Arabianewspaper 140
ജാമ്യഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും, ദിലിപ് ജയിലില്‍ തുടരും
നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. നടിയെ ആക്രമിച്ച ഗൂഡാലോചന കേസില്‍ അറസ്റ്റിലായി ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചാണ് ജാമ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.

എന്നാല്‍, അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ജയിില്‍ തുടരേണ്ടി വന്ന ദിലിപ് ഹൈക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന നടന്നിട്ടില്ലെന്ന് കേസ് അന്വേഷണ സമയത്ത് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പറഞ്ഞിരുന്നതും ജാമ്യാപേക്ഷയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കേസില്‍ പ്രതിയായ പള്‍സര്‍ സുനിയെന്ന ക്രിമിനല്‍ നല്‍കിയ മൊഴിയും ജയിലില്‍ നിന്ന അയച്ച കത്തും ചൂണ്ടിക്കാട്ടിയാണ് നടനെ അറസ്റ്റ് ചെയ്തതെന്ന് ജാമ്യ ഹര്‍ജിയില്‍ ആരോപിക്കുന്നു പോലീസിന് യാതൊരു തെളിവും ഇല്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാനായതും രാംകുമാര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, കേസിനെ കുറിച്ച് പഠിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയില്‍ ബോധിപ്പിച്ചു. തിങ്കളാഴ്ച വരെ സമയം വേണമെന്ന് ഡിജിപി ആവശ്യപ്പെട്ടെങ്കിലും വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.

ദിലീപിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കരുതെന്ന് കേസ് അന്വേഷിക്കുന്ന പോലീസും ആവശ്യപ്പെട്ടിട്ടുണ്ട്.
Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ