General News

സുപ്പര്‍ ഫാസ്റ്റിലും, എക്‌സ്പ്രസിലും ഇരുന്നു മാത്രം യാത്രമതി- ഹൈക്കോടതി

Tue, Mar 27, 2018

Arabianewspaper 63793
സുപ്പര്‍ ഫാസ്റ്റിലും, എക്‌സ്പ്രസിലും ഇരുന്നു മാത്രം യാത്രമതി- ഹൈക്കോടതി

കെസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസി ബസുകളില്‍ ഇരുന്നു മാത്രം യാത്ര ചെയ്യാന്‍ അനുവാദം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. ഉയര്‍ന്ന തുക നല്‍കി യാത്ര ചെയ്യുമ്പോള്‍ യാത്രക്കാരെ നിര്‍ത്തി സര്‍വ്വീസ് നടത്തരുത്.


സൂപ്പര്‍ ഫാസ്റ്റ്,. എക്‌സ്പ്രസ് ബസുകള്‍ ദീര്‍ഘ ദൂുര യാത്രകള്‍ക്കു വേണ്ടിയുള്ളതാണ്. ഇത്രയും ദുരം യാത്രക്കാര്‍ നിന്നു യാത്ര ചെയ്യുന്നത് നീതി കേടാണ്.


ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ്, ഡീലക്‌സ്, സൂപ്പര്‍ ഡീലക്‌സ് എന്നീ ബസുകള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതാണ് ഈ സാഹചര്യത്തില്‍ യാത്രക്കാരെ ഇരുത്തി യാത്ര ചെയ്യിക്കണമെന്നും കോടതി പറഞ്ഞു.


പാലയിലെ സെന്റര്‍ ഫോര്‍ കണ്‍സ്യുമര്‍ എഡ്യുേക്കഷനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നിലവില്‍ വരുമാനക്കുറവും നഷ്ടവും നേരിടുന്ന കെഎസ്ആര്‍ടിസിയെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ കോടതി വിധി.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ