General News

പ്രധാനമന്ത്രിയുടെ ഓഫീസിന് അലഹബാദ് ഹൈക്കോടതിയുടെ പിഴ ശിക്ഷ

Sat, Jan 20, 2018

Arabianewspaper 541
പ്രധാനമന്ത്രിയുടെ ഓഫീസിന് അലഹബാദ് ഹൈക്കോടതിയുടെ പിഴ ശിക്ഷ

പൊതു താല്‍പര്യ ഹര്‍ജിക്ക് മറുപടി നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി.യുടെ ഓഫാീസിനും നിയമന്ത്രാലയത്തിനും 5000 രൂപയുടെ പിഴ ശിക്ഷ. അലഹബാദ് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്.


അലഹബാദ് ഹൈക്കോടതി ജഡ്ജിമാരായ സുധീര്‍ അഗര്‍വാള്‍, അബുള്‍ മൊയിന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് 5,000 രൂപ പിഴ ശിക്ഷ വിധിച്ചത്.


കഴിഞ്ഞ പത്തു വര്‍ഷത്തിനവിടെ സിആന്ഡ് എജിയുടെ 5000 റിപ്പോര്‍ട്ടുകളില്‍ പത്തെണ്ണം മാത്രം പരിഗണിക്കുകയും ബാക്കി തിരസ്‌കരിക്കുകയും ചെയ്തതിന് വിശദകരണം ചോദിച്ചാണ് സുനില്‍ കോണ്ഡു എന്നയാള്‍ ഹര്‍ജി നല്‍കിയത്.


ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിശദീകരണം ചോദിച്ചു. ഓഗസ്തില്‍ ഒരു മാസത്തെ സമയമാണ് കോടതി മറുപടി നല്‍കാന്‍ പിഎംഒയ്ക്ക് അനുവദിച്ചത്. എന്നാല്‍, അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ സമയം നീട്ടി ചോദിച്ചുകൊണ്ടിരുന്നു. ജനുവരി ഒമ്പതിന് കേസ് വീണ്ടും പരിഗണിച്ചപ്പോഴും കോടതി ഇനിയും സമയം നീട്ടി തരില്ലെന്ന് അറിയിച്ചിരുന്നു.


എന്നാല്‍, സമയം നീട്ടി ചോദിച്ച സര്‍ക്കാര്‍ അഭിഭാഷകന് സമയം അനുവദിക്കുക്കുന്നില്ലെന്ന് അറിയിക്കുകയും ഒപ്പം 5000 രൂപ പിഴ ശിക്ഷ വിധിക്കുകയുമാണ് ഹൈക്കോടതി ചെയ്തത്. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി പറയാനാണ് കോടതി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും,

Tags : PMO 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ