Troll Today News

ശ്രീശ്രീ രവിശങ്കറിനെ വിമാനാത്തവളത്തിലെത്തിച്ചത് ഹൈക്കോടതി ചീഫ് ജസ്റ്റീസ്

Tue, Sep 12, 2017

Arabianewspaper 429
ശ്രീശ്രീ രവിശങ്കറിനെ വിമാനാത്തവളത്തിലെത്തിച്ചത് ഹൈക്കോടതി ചീഫ് ജസ്റ്റീസ്

ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കറിനെ ഗുവാഹത്തിവിമാനത്താവളത്തില്‍ എത്തിക്കാന്‍ സ്വയം കാറോടിച്ച ഹൈക്കോടതി ചീഫ് ജസ്റ്റീസിനെതിരെ ബാര്‍ അസോസിയേഷന്‍ പരാതി നല്‍കി.


ഹുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റീസ് അജിത് സിംഗാണ് സ്വന്തം വാഹനത്തില്‍ ശ്രീശ്രീ രവിശങ്കറിനെ വിമാനത്താവളത്തില്‍ എത്തിച്ചത്. കാറിന്റെ ഡ്രൈവറായി ചീഫ് ജസ്റ്റീസും മുന്‍വശത്തെ രണ്ടാം സീറ്റില്‍ ശ്രീശ്രീ രവിശങ്കറുമാണ് ഇരുന്നിരുന്നത്.


ചീഫ് ജസ്റ്റീസിന്റെ നടപടി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ബാര്‍ അസോസിയേഷന്‍ പറയുന്നു. വടക്കു കിഴക്കന്‍ ജനങ്ങളുടെ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ രവിശങ്കറെ ചടങ്ങിനു ശേഷം തിരിച്ച് വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ വൈറലായതോടെയാണ് ബാര്‍ അസോസിയേഷന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് പരാതി നല്‍കിയത്.


സോഷ്യല്‍ മീഡിയയില്‍ ഇത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ