General News

നാദിര്‍ ഷ വെള്ളിയാഴ്ച ഹാജരാകണം, പോലീസിന് ഹൈക്കോടതിയുടെ ശാസന

Wed, Sep 13, 2017

Arabianewspaper 376
നാദിര്‍ ഷ വെള്ളിയാഴ്ച ഹാജരാകണം, പോലീസിന് ഹൈക്കോടതിയുടെ ശാസന

നടിയെ ആക്രമിച്ച കേസില്‍ പോലീസ് തിരക്കഥ എഴുതുകയാണോ എന്ന് ഹൈക്കോടതി. ഒരോ മാസവും ഒരോരുത്തരെ വീതമാണോ ചോദ്യം ചെയ്യുന്നതെന്നും വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാകരുത് അന്വേഷണമെന്നും ഹൈക്കോടതി പറഞ്ഞു. ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച നാദിര്‍ഷാ ഹാജരാകാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് പോലീസിന് കടുത്ത ഭാഷയില്‍ ഹൈക്കോടതി താക്കീത് നല്‍കിയത്. പ്രതി ചേര്‍ത്തിട്ടില്ലാത്ത, കേസ് ഡയറിയില്‍ പരാമര്‍ശിക്കാത്ത ആളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്തിനാണ് പോലീസ് എതിര്‍ക്കുന്നതെന്ന് കോടതി ചോദിച്ചു, വെള്ളിയാഴ്ച രാവിലെ പത്തിന് പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മുന്നില്‍ ഹാജരാകാനാണ് കോടതി നാദിര്‍ഷായോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി പരിഗണിക്കുന്ന കേസായതിനാല്‍ നാദിര്‍ഷായെ ചോദ്യം ചെയ്യാമെങ്കിലും പതിനെട്ടിന് വിധി പറയും വരെ നാദിര്‍ഷായെ അറസ്റ്റ് ചെയ്യാനാവില്ല.


മാധ്യമങ്ങളിലൂടെ ഒരുപാടു വിവരങ്ങള്‍ പുറത്തു വരുന്നതായും തന്റെ കക്ഷിയെ കുടുക്കാനുള്ള ശ്രമമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നതെന്നും അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ പോലീസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു. കോടതി.


കേസ് അന്വേഷണം എപ്പോള്‍ അവസാനിക്കുമെന്നും ആരെയെങ്കിലും തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണോ അന്വേഷണമെന്നും കോടതി ചോദിച്ചു,. അന്വേഷണം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ അറിയിച്ചു,.

Tags : Nadir Shah 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ