Sports News

മഴയ്ക്കിടെ ഇന്ത്യയുടെ വിജയം

Sun, Sep 17, 2017

Arabianewspaper 825
മഴയ്ക്കിടെ ഇന്ത്യയുടെ വിജയം

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരം മഴ തടസപ്പെടുത്തിയെങ്കിലും വിജയം ഇന്ത്യക്കൊപ്പം നിന്നു. 26 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.
ഓസീസ് ബാറ്റിംഗിനിടയ്ക്ക് മഴ എത്തിയപ്പോള്‍ വിജയ ലക്ഷ്യം 21 ഓവറും 164 റണ്‍സുമായി വിജയ ലക്ഷ്യത്തില്‍ മാറ്റം വരുത്തി. 


തുടര്‍ന്ന് ബാറ്റുവീശിയ ഓസീസിന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എടുക്കാനെ ഓസീസിന് കഴിഞ്ഞുള്ളു. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എഴു വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് എടുത്തിരുന്നു.  മുന്‍ നിര ബാറ്റ്‌സ്മാന്‍ തകര്‍ന്നപ്പോള്‍ പരിചയ സമ്പന്നനായ മഹേന്ദ്ര സിംഗ് ധോണിയും (79) ഹാര്‍ദ്ദിക് പാണ്ഡ്യെയും (83) ചേര്‍ന്ന് ഇന്ത്യയെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു.


ആറാം വിക്കറ്റില്‍ ധോണിയും പാണ്ഡ്യെയും 108 റണ്‍സ് നേടി. തുടര്‍ന്ന് ഏഴാം വിക്കറ്റില്‍ ധോണിക്കൊപ്പം ചേര്‍ന്ന ഭുവനേശ്വര്‍ കുമാറുമായും 72 റണ്‍സ് അടിച്ചെടുത്തു.


88 റണ്‍സില്‍ നിന്ന് 79 റണ്‍സെടുത്ത ശേഷമാണ് ധോണി പുറത്തായത്. നേരത്തെ, അഞ്ചിന് 87 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ഹാര്‍ദ്ദിക് പാണ്ഡ്യെ കരകയറ്റി. 66 പന്തില്‍ നിന്ന് അഞ്ചു ഫോറും അഞ്ച് സിക്‌സറും ഉള്‍പ്പെട്ടതാണ് പാണ്ഡ്യയുടെ ഇന്നിംഗ്‌സ്. 28 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറും സ്‌കോര്‍ 250 കടക്കാന്‍ സഹായിച്ചു.


ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് രഹാനെ, (5), ക്യപ്റ്റന്‍ കോഹ് ലി (0), മനീഷ് പാണ്ഡെ (1) യും പുറത്തായി. ഇതോടെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 11 എന്ന നിലയിലായി ഇന്ത്യ. രോഹിത് ശര്‍മയും കേദാര്‍ ജാദവും ചേര്‍ന്ന് 53 റണ്‍സ് എടുത്തുവെങ്കിലും താമസിയാതെ രോഹിത് ശര്‍മ (28) പുറത്തായി. കോള്‍ട്ടന്‍ നിലെയാണ് ഓസീസീനു വേണ്ടി തിളങ്ങിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ