International News

ഒരുപാട് പ്രതീക്ഷകളുമായി 2016

Thu, Dec 31, 2015

Arabianewspaper 5516
ഒരുപാട് പ്രതീക്ഷകളുമായി 2016
പകലിരവുകളുടെ കണക്കെടുപ്പില്‍ ഒരു സംവത്സരത്തിന് കൂടി അന്ത്യം. വിരിഞ്ഞ ഒരു പൂവ് കൊഴിയുന്നതു പോലെ, ഉദിച്ചുയര്‍ന്ന താരകം ചക്രവാള സീമയിലെവിടേയൊ മാഞ്ഞുപോയതു പോലെ...2015 കടന്നു പോയി. സംഭവബഹുലമായിരുന്നു പോയ വര്‍ഷം. സുഖവും ദുഖവും വേദനയും ആഹ്‌ളാദവും ചിരിയും ചിന്തയും എല്ലാമായി അത് കടന്നു പോയി .നിറഞ്ഞു കവിഞ്ഞും മെലിഞ്ഞും പരിഭവമില്ലാതെ ഒഴുകുന്ന പുഴയായി, നിലാവും താരാപഥവും ഉള്ള തെളിഞ്ഞ വാനനീലിമയായി പിന്നെ ഇരുണ്ട മേഘങ്ങളും മിന്നല്‍പിണരുകളും നിറഞ്ഞ ദുരൂഹഗഗനമായും ... അങ്ങിനെ പലതും സമ്മാനിച്ചാണ് 2015 വിടപറയുന്നത്.

അനന്തരം കാലചക്രം പിന്നേയും തിരിയുകയാണ്.. ഒരു തുടര്‍ക്കഥ പോലെ. ഒരു രാത്രി മറഞ്ഞൊരു ദിനം പുലരുന്നതു പോലെ പുതുമയുമായി നവവര്‍ഷം സമാഗതമായി. ഇന്നലെയുടെ തുടര്‍ച്ചയാണ് ഇന്ന് എന്ന തിരിച്ചറിവുണ്ടെങ്കിലും നന്മയുടെ കൈത്തിരിവെട്ടവുമായി പ്രതീക്ഷകള്‍ക്ക് ചിറകു മുളപ്പിക്കുന്ന സന്ദേശങ്ങള്‍ സ്‌നേഹ ബന്ധങ്ങളുടെ ഊഷ്മളതയുമായി എത്തുമ്പോള്‍ മനസും ലോകവും സന്തോഷരാവങ്ങളില്‍ നിറയുകയാണ്. ചെറു തിരികളായി അതു പകരാനും ഈ ദീപ്തനാളമണയാതെ കാത്തു സൂക്ഷിക്കാനും ഒരോരുത്തര്‍ക്കും കഴിയട്ടെ... അതിനൊപ്പം എല്ലാ സമൃദ്ധിയും നിറയട്ടെ... വായനക്കാര്‍ക്ക് അറേബ്യയുടെ നവവത്സരാശംസകള്‍ നേരുന്നു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ