Gulf News

വിശ്വാസതീഷ്ണതയില്‍ ഹജ്ജിന് സമാരംഭം

Wed, Aug 30, 2017

Arabianewspaper 2178
വിശ്വാസതീഷ്ണതയില്‍ ഹജ്ജിന് സമാരംഭം

ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് വിശുദ്ധ നഗരത്തില്‍ തുടക്കമായി. അറഫ സംഗമം വ്യാഴാഴ്ച അരങ്ങേറുമ്പോള്‍ തീര്‍ത്ഥാടക ലക്ഷങ്ങല്‍ മിന താഴ് വരയിലേക്ക് ഒഴുകിയെത്തും.


വിവിധ രാജ്യക്കാരും ഭാഷക്കാരും വര്‍ണ-ലിംഗ വ്യത്യാസമില്ലാതെ ഒരുമിക്കുന്ന അപൂര്‍വ സംഗമ വേദിയായി മിന താഴ് വര മാറും. ഒരേ സ്വരത്തില്‍ ഒരേ മന്ത്രം ഉരുവിട്ട് ലക്ഷങ്ങള്‍ എത്തുമ്പോള്‍ മക്കയും മദീനയും വിശുദ്ധഭുമിയെന്ന പേര് അന്വര്‍ത്ഥമാക്കും.


മക്കയിലെ വിശുദ്ധ ഹറമില്‍ നിന്ന് മിന താഴ് വരയിലേക്ക് രണ്ടു ദിവസമായി ഹാജിമാരുടെ ഒഴുക്കാണ്. ശുഭ്രവസ്ത്രധാരികളായ ഹാജിമാരെ സ്വീകരിക്കാന്‍ മിനയിലെ തമ്പുകള്‍ ഒരുങ്ങിയിരുന്നു.


ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരും മിനയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 21 ലക്ഷം ഹാജിമാരാണ് മിനയില്‍ എത്തിയിരിക്കുന്നത്. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമത്തിനായാണ് ഇവര്‍ മിനിയില്‍ എത്തിയത്. സുരക്ഷാ മുന്‍കരുതല്‍ പതിവിലും കൂടുതല്‍ കരുതലോടെ സജ്ജികരിച്ചാണ് സൗദി ഭരണ കൂടം രംഗത്തുള്ളത്. അത്യാഹിതങ്ങള്‍ ഇല്ലാത്ത തീര്‍ത്ഥാടന കാലമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തിരക്ക് നിയന്ത്രിക്കാനും മറ്റും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായ്.

Tags : Haj 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ