General News

ഹാദിയ കേസ് : മതം മാറ്റിയതിനു പിന്നില്‍ സംഘടിത ശ്രമം- എന്‍ഐഎ റിപ്പോര്‍ട്ട്

Mon, Sep 11, 2017

Arabianewspaper 205
ഹാദിയ കേസ് : മതം മാറ്റിയതിനു പിന്നില്‍ സംഘടിത ശ്രമം- എന്‍ഐഎ റിപ്പോര്‍ട്ട്

വൈക്കം സ്വദേശി അഖില (ഹാദിയ) മതം മാറ്റിയതിനു പിന്നില്‍ സംഘടിത ശ്രമം നടന്നതായി ദേശീയ അന്വേഷണ ഏജന്‍സി സുപ്രീം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.


വടക്കന്‍ കേരളത്തിലെ മതകേന്ദ്രത്തില്‍ മതപരിവര്‍ത്തനം നടത്തുന്നത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ എന്‍ഐഎ കേരള പോലീസിനോട് ആവശ്യപ്പെട്ടു.


ഹാദിയ കേസില്‍ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് എന്‍ഐഎയുടെ വിശദികരണം. ഇസ്ലാം മത വിശ്വാസിയായി മാറിയ ശേഷം ഷഫിന്‍ ജഹാന്‍ എന്നയാളെ വിവാഹം കഴിക്കുകയായിരുന്നു. ഇവരുടെ വിവാഹം കേരള ഹൈക്കോടതി അസാധുവാക്കുകയും ഹാദിയയെ വൈക്കത്തെ ഇവരുടെ വീട്ടിലേക്ക് രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയയ്ക്കുകയുമായിരുന്നു.


എന്നാല്‍, താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്ന് ഹാദിയ പറയുന്നു. തന്നെ വീട്ടു തടങ്കലില്‍ നിന്നും മോചിപ്പിക്കണമെന്ന് ഹോമിയോ ഡോക്ടറായ ഹാദിയ പറയുന്നു. അടുത്തിടെ ചില വനിതാ സംഘടനാ പ്രവര്‍ത്തകര്‍ ഹാദിയയ്ക്ക് സമ്മാനവുമായി എത്തിയത് വിവാദമായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ