OMG News

ഗുജറാത്ത് പാഠപുസ്തകത്തില്‍ അച്ചടിപിശാച് , ക്രിസ്തുവിനെ അവഹേളിച്ചതായി ആക്ഷേപം

Sat, Jun 10, 2017

Arabianewspaper 2966
ഗുജറാത്ത് പാഠപുസ്തകത്തില്‍ അച്ചടിപിശാച് , ക്രിസ്തുവിനെ അവഹേളിച്ചതായി ആക്ഷേപം

ഗുജറാത്തിലെ ഒമ്പതാം ക്ലാസ് പാഠ പുസ്തകത്തില്‍ ക്രിസ്തുവിനെ പിശാച് എന്ന് അഭിസംബോധന ചെയ്ത് പാഠഭാഗം. ക്രിസ്തീയ വിശ്വാസികള്‍ പാഠപുസ്തകത്തിലെ തെറ്റ് ചൂണ്ടിക്കാണിച്ചിട്ടും പുസ്തകം പിന്‍വലിക്കാന്‍ തയ്യാറാകാത്ത വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ വന്‍ പ്രതിഷേധം ഉയരുന്നു.


ഒമ്പതാം ക്ലാസിലെ ഹിന്ദി പുസ്തകമായ ഭാരതീയ സംസ്‌കൃതിയിലാണ് മത വിശ്വാസത്തെ അവഹേളിക്കുന്ന ഭാഗം കടന്നു കൂടിയത്.


ഗുരു ശിഷ്യ ബന്ധത്തിന്റെ മഹത്വത്തെ കുറിച്ച് വിവരരിക്കുന്ന ഭാഗത്താണ് ഇസ് സംബന്ധ് മെം ഹവാന്‍ഈസ കാ ഏക് കഥന്‍ സദാ സ്മരണീയ് ഹെ എന്ന് അച്ചടിച്ചിരിക്കുന്നത്. ആദവും ഹവ്വയിലേ ഹവയെ കുറിച്ചുള്ള പരാമര്‍ശമാണ് ഹവാന്‍ എന്ന് തെറ്റായി അച്ചടിച്ചിരിക്കുന്നത്. ഹവാന്‍ എന്ന ഹിന്ദി വാക്കിന്റെ അര്‍ത്ഥം പിശാച് എന്നാണ്.


ജീസസിനെ ഹിന്ദിയില്‍ ഈസ എന്നാണ് പറയുന്നത്. ഹവാ ഈസ , ഹവ ആദം എന്ന് ആദം ഹവ്വ എന്നിവരെ വിശേഷിപ്പിക്കുന്നു. അച്ചടിപ്പിശക് തങ്ങള്‍ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ തിരുത്താമെന്ന് പറയുകയാണ് ഉണ്ടായതെന്ന് കാത്തലിക് ചര്‍ച്ച് വക്താവ് പറയുന്നു.


 

Tags : Gujurat 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ