General News

വര്‍ഗീയ വിദ്വേഷം പരത്തുന്ന വീഡിയോ, അന്വേഷണത്തിന് ഉത്തരവിട്ടു

Sun, Nov 19, 2017

Arabianewspaper 6297
വര്‍ഗീയ വിദ്വേഷം പരത്തുന്ന വീഡിയോ, അന്വേഷണത്തിന് ഉത്തരവിട്ടു

വര്‍ഗീയ വിദ്വേഷം പരത്തുന്ന ഒരു മിനിട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഇത്തരമൊരു വീഡിയ പ്രചാരത്തിലായത്.


ബിജെപിയാണ് വീഡിയോയ്ക്ക് പിന്നിലെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തു വന്നു. ഗുജറാത്തില്‍ വൈകീട്ട് ഏഴുമണിക്ക് ശേഷം സംഭവിക്കാവുന്നത് എന്ന അടിക്കുറുപ്പോടെയുള്ള വീഡിയോയില്‍ ഒരു യുവതി ഭയത്തോടെ വഴിയിലൂടെ നടക്കുന്നതും പശ്ചാത്തലത്തില്‍ മുസ്ലീം പാര്‍ത്ഥനയ്ക്കുള്ള ആഹ്വാനമായ വാങ്ക് മുഴങ്ങുന്നതു പോലുള്ള ശബ്ദവും കേള്‍ക്കാം. യുവതി വീട്ടില്‍ എത്തുമ്പോള്‍ മാതാപിതാക്കള്‍ കാത്തു നില്‍ക്കുന്നതും ഒന്നും സംഭവിച്ചില്ലെന്നു കരുതി ആശ്വസിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. മോഡിയുള്ളപ്പോള്‍ ഭയമെന്തിന് എന്ന സംഭാഷണ ശകലവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.


വീഡിയോയുടെ ഉറവിടം കണ്ടു പിടിക്കാന്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ