General News

ഗുജറാത്ത് : അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Thu, Dec 14, 2017

Arabianewspaper 550
ഗുജറാത്ത് : അവസാന ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗ് ആരംഭിച്ചു. 182 അംഗ നിയമസഭയിലെ 93 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വോട്ട് രേഖപ്പെടുത്തി. ്പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉച്ചയോടെ വോട്ട് രേഖപ്പെടുത്തുമെന്നാണ് സൂചന. മോഡിയുടെ മാതാവ് ഹിരാബെനും വോട്ടു രേഖപ്പെടുത്തിയവരില്‍ പെടുന്നു.


ഫലനിര്‍ണയം ഡിസംബര്‍ 18 നാണ്. 22 വര്‍ഷത്തെ ബിജെപി ഭരണത്തിന് അറുതി വരുത്താന്‍ കച്ച കെട്ടി ഇറങ്ങിയ കോണ്‍ഗ്രസും ഒരിക്കലും വിട്ടു കൊടുക്കില്ലെന്ന വാശിയില്‍ ബിജെപിയും അങ്കം വെട്ടിയ പ്രചാരണ കോലാഹലങ്ങള്‍ക്കു ശേഷമാണ് രണ്ടാമത്തേതും അവസാനത്തേതുമായ വോട്ടെട്ടുപ്പ്.


പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും ബിജെപി ദേശീയ അദ്ധ്യക്ഷന്റെയും ജന്മനാടായ ഗുജറാത്തിലെ ഒരോ സീറ്റും അഭിമാനത്തിന്റെ പ്രശ്‌നമായി കണക്കാക്കിയാണ് ബിജെപിയുടെ ചുവടുവെയ്പ്പുകള്‍. ബിജെപിയുടെ വോട്ടു ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്തുന്ന തന്ത്രമായിരുന്നു കോണ്‍ഗ്രസ് പുറത്തെടുത്തത്.


വികസനത്തിന്റെ പേരില്‍ വോട്ടു ചോദിച്ചിരുന്ന ബിജെപിക്ക് ഹിന്ദുത്വവും രാമക്ഷേത്രവും, പാക്കിസ്ഥാനും എല്ലാം ആവനാഴിയില്‍ നിന്നും പുറത്തെടുക്കേണ്ടി വന്നു. കോട്ടക്കാക്കുമെന്ന് ബിജെപിയും പൊളിക്കുമെന്ന് കോണ്‍ഗ്രസും ഉറക്കെ വിളിച്ചു പറഞ്ഞാണ് പ്രചാരണത്തിന്റെ കൊടിയിറങ്ങിയത്.


നിശബ്ദ പ്രചാരണത്തിനിടയ്ക്കും ഇതിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. മണിക്കൂറുകള്‍ക്കുള്ളില്‍ ഗുജറാത്ത് ജനത വിധിയെഴുതുമെന്ന് ഏതായാലും ഉറപ്പ്. പിന്നെ കണക്കൂക്കൂട്ടലുകളും കിഴിക്കലും 18 ന് വിധി പറച്ചില്‍. കാത്തിരുന്ന കാണാം,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ