General News

കലാശക്കൊട്ടിന് ജലവിമാനത്തില്‍ മോഡി സബര്‍മതി നദിയിലൂടെ

Tue, Dec 12, 2017

Arabianewspaper 342
കലാശക്കൊട്ടിന് ജലവിമാനത്തില്‍ മോഡി സബര്‍മതി നദിയിലൂടെ

റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയുടെ കലാശക്കൊട്ട് സബര്‍മതി നദിയിലൂടെയാക്കി. ഗുജറാത്ത് നിയമസഭയിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് വ്യാഴ്ാഴ്ച നടക്കാനിരിക്കെ ഇന്ന് പ്രചാരണത്തിന് തിരശീല വീഴും.


പ്രധാനമന്ത്രി മോഡിയും കോണ്‍ഗ്രസ് നിയുക്ത് പ്രസിഡന്റ് രാഹുലും ഒരേ സമയം അഹമദ് ബാദില്‍ റോഡ് ഷോ നടത്താനായി അപേക്ഷ നല്‍കിയതോടെ ഇരുവര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ അനുമതി നിഷേധിച്ചു,


ഇതേ തുടര്‍ന്ന് മോഡിയുടെ യാത്ര റോഡില്‍ നിന്നും മാറ്റി സബര്‍മതി നദി തിരഞ്ഞെടുക്കുകയായിരുന്നു. സീപ്ലെയിനില്‍ നദിയില്‍ പറന്നിറങ്ങിയാണ് മോഡി എത്തുക എന്ന് ബിജെപി കേന്ദ്രങ്ങള്‍ അറിയിച്ചു.


ഇന്ന് രാവിലെ സബര്‍മതി നദിയില്‍ സീ പ്ലെയിന്‍ പരീക്ഷണാര്‍ത്ഥം പറന്നിറങ്ങി. തുടര്‍ന്ന് അല്പ സമയത്തിനകം മോഡിയേയും വഹിച്ചു കൊണ്ടുള്ള ജലവിമാനം സബര്‍മതി നദിയിലേക്ക് പറന്നിറങ്ങി. ഇരുകരകളിലുമുള്ളവരെ മോഡി അഭിവാദ്യം ചെയ്തു.
അഹമദ് ബാദ് നഗരത്തിലൂടെ ഒഴുകുന്ന സബര്‍മതിയുടെ ഇരുകരകളിലും ബിജെപി അണികള്‍ എത്തുമെന്നാണ് പ്രതീക്ഷ. ജലവിമാനത്തില്‍ അഹമദ്ബാദ് മുതല്‍ ദറോയ് ഡാം വരെ മോഡി ജലഘോഷയാത്ര നടത്തും.


സുരക്ഷാ പ്രശ്‌നവും ക്രമസമാദാന പ്രശ്‌നവും ചൂണ്ടിക്കാട്ടിയാണ് നഗരത്തില്‍ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചത്. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസും ബിജെപിയും ശക്തി പ്രകടനം ഒഴിവാക്കി. എന്നാല്‍, പുതിയ ആശയമായി സീപ്ലെയിന്‍ തന്ത്രം ബിജെപി പയറ്റുകയായിരുന്നു. ഇത് കോണ്‍ഗ്രസിന് തിരിച്ചടിയായി.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ