General News

ജിഎസ്ടി സ്ലാബുകള്‍ രണ്ടാക്കി കുറയ്ക്കും,

Wed, Nov 15, 2017

Arabianewspaper 5957
ജിഎസ്ടി സ്ലാബുകള്‍ രണ്ടാക്കി കുറയ്ക്കും,

ജിഎസ്ടി സംബന്ധിച്ച പരിഷ്‌കാരങ്ങള്‍ അവസാനിക്കുന്നില്ല. അഞ്ചു മുതല്‍ 28 ശതമാനം വരെ നികുതി സ്ലാബുകള്‍ ഉള്ള ജിഎസ്ടി സമ്പദായത്തെ പലരും വിമര്‍ശിക്കുകയും ഇത് നികുതി വകുപ്പിനും വ്യാപാരികള്‍ക്കും ബുദ്ധി മുട്ട് ഉണ്ടാക്കുകയും ചെയ്തതോടെയാണ് ജിഎസ്ടി നിരക്കുകള്‍ രണ്ടു സ്ലാബില്‍ ഒതുക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ നീക്കം നടത്തുന്നത്.


പുതിയ നികുതി ഘടന സ്ഥിരത കൈവരിക്കുമ്പോള്‍ സ്ലാബുകള്‍ രണ്ടോ മൂന്നോ ആയി കുറയുമെന്നാണ് ജിഎസ്ടി കൗണ്‍സില്‍ അംഗമായ സുശില്‍ കുമാര്‍ മോഡി പറയുന്നത്.


ഇപ്പോള്‍ 5, 12, 18, 28 എന്നി സ്ലാബുകളാണ് ഉള്ളത്. ഇതു കൂടാതെ നികുതി ഇല്ലാത്ത ഒരു സ്ലാബും ഉണ്ട്.


കഴിഞ്ഞ ജിഎസ്ടി യോഗത്തില്‍ നിരവധി ഉത്പന്നങ്ങളേയും സേവനങ്ങളേയും 29 ശതമാനത്തില്‍ നിന്നും മാറ്റി അഞ്ചു മുതല്‍ 18 ശതമാനം വരെയുള്ള സ്ലാബിലാക്കി.


ജൂലായില്‍ ജിഎസ്ടി നടപ്പിലാക്കിയ ശേഷം എണ്‍പതു ശതമാനം ഇനങ്ങളുടേയും നികുതി കുറച്ചു, പല ഉത്പന്നങ്ങളുടേയും വില കുറഞ്ഞതായി ജിഎസ്ടി കൗണ്‍സില്‍ കണക്കു നിരത്തി പറയുന്നു.


നിര്‍മാണ സാമഗ്രിയായ സിമന്റിനെ 28 ശതമാനത്തിന്റെ സ്ലാബില്‍ എത്തിച്ചത് പലരും വിമര്‍ശിച്ചിരുന്നു. എ്ന്നാല്‍, നേരത്തെ 31 ശതമാനം നികുതി ഉണ്ടായിരുന്ന സിമന്റിന് 29 ശതമാനം നികുതി ആയി നിജപ്പെടുത്തിയതോടെ വില കുറയുകയാണ് ഉണ്ടായതെന്ന് ബീഹാര്‍ മുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോഡി ചൂണ്ടിക്കാട്ടുന്നു.


മുമ്പ് കേന്ദ്ര എക്‌സൈസ് നികുതി എത്രയെന്ന് പ്രദര്‍ശിപ്പിച്ചിരുന്നില്ല വാറ്റും മാക്‌സിമം റീട്ടേയില്‍ പ്രൈസും ( എംആര്‍പി) ആണ് കാണിച്ചിരുന്നത്. ഇപ്പോള്‍ സ്റ്റേറ്റ്- കേന്ദ്ര ജിഎസ്ടി നിരക്കുകള്‍ പ്രദര്‍ശിപ്പിരുന്നത്. എന്നാല്‍. ജിഎസ്ടി വന്നതോടെ പല ഉത്പന്നങ്ങളുടേയും നിരക്കില്‍ 2 മുതല്‍ നാലു വരെ ശതമാനം വില കുറഞ്ഞിട്ടുണ്ട്. ഇക്കാര്യം ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇനി ജിഎസ്ടി കൗണ്‍സിലിനുള്ളത്.


വ്യാപാരികള്‍ കൊള്ള ലാഭം ഉണ്ടാക്കുന്നതയി കാട്ടി കേരളത്തില്‍ നിന്നും നിറയെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കേരളത്തില്‍ കൊള്ളലാഭ വിരുദ്ധ സമിതി രൂപികരിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലും ഈ മാതൃക പിന്തുടരും.


ജിഎസ്ടി മൂലമുണ്ടായ ഫലം ഉപഭോക്താള്‍ക്ക് കൈമാറുക എന്ന ലക്ഷ്യത്തിനായി ശ്രമം ആരംഭിച്ചിട്ടുണ്ട്. ഗുവാഹത്തിയില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ വെച്ച് 175 ഭക്ഷ്യ സാധനങ്ങളെ 28 ശതമാനത്തില്‍ നിന്നും 18 ശതമാനത്തിലേക്ക് കൊണ്ടുവന്നു.


ജിഎസ്ടി നടപ്പിലാക്കിയ 170 ഓളം രാജ്യങ്ങളില്‍ സിംഗപ്പൂര്‍ മാത്രമാണ് ഏഴു ശതമാനമെന്ന ഒറ്റസ്ലാബില്‍ നികുതി പിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ പോലും അഞ്ചു സ്ലാബു നിരക്കുകള്‍ ഉണ്ട്.


ജിഎസ്ടി നടപ്പിലായ ശേഷം നികുതി വെട്ടിപ്പ് കുറഞ്ഞു. ഒരോ സംസ്ഥാനത്തിന്റേയും വരുമാനത്തില്‍ 40 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ട്. പുറത്ത് ഗബ്ബര്‍സിംഗ് ടാക്‌സ് എന്നു വിളിച്ചു പരിഹസിക്കുന്ന കോണ്‍ഗ്രസ് ജിഎസ്ടി കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്ത് ന്ികുതി ഘടനയെ പിന്തുണയ്ക്കുന്നു. ഇത് ന്ികുതി കൊള്ളയാണെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം ബഹിഷ്‌കരിക്കുകയും മുന്‍പത്തെ പോലെ വാറ്റും, സെസുമായി മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും സുശില്‍ കുമാര്‍ മോഡി പറഞ്ഞു.


സെയില്‍ ടാക്‌സ് വെബ്‌സൈറ്റില്‍ ഒരു ദിവസം 13 ലക്ഷം പേര്‍ക്ക് റിട്ടേണ്‍സ് സമര്‍പ്പിക്കാനുള്ള സൗകര്യം ഉണ്ട് ഒരു മണിക്കൂറില്‍ ഒരു ലക്ഷം പേര്‍ പോലും റി്‌ട്ടേണ്‍സ് സമര്‍പ്പിച്ചതായി രേഖകള്‍ തെളിയിക്കുന്നു. കമ്പ്യുട്ടറും ഓണ്‍ലൈനും ഉപയോഗിച്ച് ശീലം ഇല്ലാത്ത വ്യാപാരികള്‍ക്ക് ഇതുമായി പരിചയിക്കാനുള്ള സാവകാശമാണ് കൗണ്‍സില്‍ നല്‍കിയിട്ടുള്ളത്.


ജിഎസ്ടി സമ്പദായം സ്ഥിരത കൈവരിച്ചു തുടങ്ങിയിട്ടുണ്ട്. 70 ശതമാനത്തോളം കാര്യങ്ങള്‍ ട്രാക്കിലായി. അടുത്ത വര്‍ഷം ആദ്യ പാദത്തോടെ ജിഎസ്ടി പരിപൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകും. രാജ്യത്തിനും വ്യാപാരികള്‍ക്കും സംസ്ഥാനങ്ങള്‍ക്കും സര്‍വ്വോപരി ഉപഭോക്താക്കള്‍ക്കും ഗുണകരമാണ് ജിഎസ്ടി എന്ന് അധികം താമസിയാതെ തിരിച്ചറിയുമെന്നും സുശീല്‍ കുമാര്‍ മോഡി പറഞ്ഞു.

Tags : GST 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ