General News

ജിഎസ്ടി കുറച്ചിട്ടും വിലയില്‍ മാറ്റമില്ല, റെസ്റ്റൊറന്റ് കൊള്ള തുടരുന്നു

Thu, Nov 16, 2017

Arabianewspaper 5722
ജിഎസ്ടി കുറച്ചിട്ടും വിലയില്‍ മാറ്റമില്ല, റെസ്റ്റൊറന്റ് കൊള്ള തുടരുന്നു

ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ചരക്കു സേവന നികുതി 18, 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായി കുറച്ചിട്ടും പല ഹോട്ടലുകളും വില കുറയ്ക്കാതെ ഉപഭോക്താക്കളെ കബളിപ്പിക്കല്‍ തുടരുന്നു.


ചരക്കു സേവന നികുതി എസി റെസ്റ്റൊറന്റുകളില്‍ പതിനെട്ട് ശതമാനവും നോണ്‍ എസി റെസ്റ്റോറന്റുകളില്‍ 12 ശതമാനവുമായിരുന്നത് നവംബര്‍ 15 മുതല്‍ എസി, നോണ്‍ എസി വ്യത്യാസമില്ലാതെ അഞ്ചു ശതമാനമായി കുറച്ചിരുന്നു.


ഇതനുസരിച്ച് വലിയ വില വ്യത്യാസം പ്രതീക്ഷിച്ച് ചെന്നവര്‍ക്ക് റെസ്റ്റോറന്റ് ഉടമകളുടെ കൊള്ളയടിക്ക് ഇരയാകേണ്ടിവരുകയാണെന്ന് വ്യാപക പരാതി ഉയരുകയാണ്.


വ്യാപാരികള്‍ നികുതി കുറച്ചു മേടിച്ചു തുടങ്ങിയെങ്കിലും ഭക്ഷണ ഇനങ്ങളുടെ വില കുത്തനെ കുട്ടി വില പഴയതു പോലെ തന്നെ മേടിക്കുകയാണെന്ന് നികുതി കുറയ്ക്കുന്നതിനു മുമ്പും പിമ്പും ഉള്ള ബില്ലുകള്‍ സഹിതം സോഷ്യല്‍ മിഡിയകളില്‍ പോസ്റ്റു ചെയ്തു തുടങ്ങി.


മുംബൈയിലെ മക്‌ഡോണാള്‍ഡ്‌സ് ഫാമിലി റെസ്റ്റോറന്റില്‍ നവംബര്‍ ഏഴിനും പതിനഞ്ചിനും ഒരേ ഭക്ഷണ ഇനം വാങ്ങിയയാള്‍ ഹോട്ടല്‍ നടത്തുന്ന തട്ടിപ്പ് വ്യക്തമാക്കുന്നു.


ഏഴിന് വാങ്ങിയ റെഗുലര്‍ ലാത്തെ എന്ന എക്‌സ്പ്രസോ കോഫിക്ക് 120.34 രൂപ വിലയും സെന്‍ട്രല്‍ ജിഎസ്ടി 9 ശതമാനമായ 10.83 രൂപയും സ്റ്റേറ്റ് ജിഎസ്ടി 9 ശതമാനമായ 10.83 രൂപയും ഉള്‍പ്പടെ 142 രൂപ വാങ്ങിയതായാണ് ബില്ലുില്ലുള്ളത്. നികുതി കുറച്ച ശേഷം പതിനഞ്ചാം തീയതി ഇതേ റഗുലര്‍ ലാത്തെയ്ക്ക് ഈടാക്കിയതാകട്ടെ 135.24 രൂപ . അതായത് ഒരാഴ്ച കൊണ്ട് 15 രൂപയുടെ വര്‍ദ്ധനവ്. ഇതിനൊപ്പം സെന്‍ട്രല്‍ ജിഎസ്ടി 2.5 ശതമാനം സ്റ്റേറ്റ് ജിഎസ്ടി 2,5 ശതമാനം എന്നിവ 3.38 രൂപ വീതം 7.76 രൂപയും ചേര്‍ത്ത് ആകെ 142 രൂപ വാങ്ങിയതായും ബില്ലില്‍ കാണിക്കുന്നു.


ജിഎസ്ടി അഞ്ചു ശതമാനമായി കുറച്ചത് മൂലം 13 ശതമാനത്തിന്റെ വില കുറവ് ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍,. ഈ ആനുകൂല്യം ലഭ്യമാക്കാതെയാണ് ഹോട്ടലുകള്‍ കൊള്ളലാഭം എടുക്കുന്നത്. ഇതു മൂലം സര്‍ക്കാരിന് കോടികള്‍ നഷ്ടപ്പെടുകയും ഉപഭോക്താക്കള്‍ക്ക് ജിഎസിടി കുറച്ചതിന്റെ ്ര്രപയോജനം ലഭിക്കാതെയും വരുകയാണ്.


ഇത്തരം ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് നികുതി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹോട്ടലുകളുടെ മുന്‍ ബില്ലുകള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ് നികുതി വകുപ്പ്. മേഖല തിരിച്ച് റെയ്ഡിനിറങ്ങുമെന്നും വന്‍ തുക പിഴയിടീക്കുമെന്നും വാണിജ്യ നികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കിയെങ്കിലും വ്യാപാരികള്‍ പലയിടങ്ങളിലും കൊള്ള തുടരുകയാണ്.

Tags : GST 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ