Business News

ജിഎസ്ടി ഒരു വര്‍ഷത്തിനുള്ളില്‍ ട്രാക്കിലാകും - റവന്യു സെക്രട്ടറി

Mon, Oct 23, 2017

Arabianewspaper 1359
ജിഎസ്ടി ഒരു വര്‍ഷത്തിനുള്ളില്‍ ട്രാക്കിലാകും - റവന്യു സെക്രട്ടറി

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ചരക്കു സേവന നികുതി ട്രാക്കിലാകും. ഇതിനു മുമ്പ് ആവശ്യമായ ഭേദഗതികള്‍ സര്‍ക്കാര്‍ കൊണ്ടുവരും. ചരക്കു സേവന നികുതി നടപ്പിലാകുമ്പോള്‍ പല വിധ പരാതികളും ഉയരുമെന്ന് അറിയാം. ഇതെല്ലാം പരിഹരിച്ചാകും സര്‍ക്കാര്‍ മുന്നോട്ട് പോകുകയെന്നും കേന്ദ്ര റവന്യു സെക്രട്ടറി ഹസ്മുഖ് അദിയ പറഞ്ഞു.


ചെറുകിട വ്യാപാരികള്‍ക്ക് നികുതി റി്‌ട്ടേണ്‍ അടയ്ക്കാനുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാനും പരാതികള്‍ ഒഴിവാക്കാനുമാണ് ശ്രമം,. ഉത്പന്ന വേര്‍തിരിവ് നടത്തുന്നതിനും സൗകര്യമൊരുക്കും, ഇത് ചില ഉത്പന്നങ്ങളുടെ മോലുള്ള നികുതി കുറയാനും ഇടയാകും.


28 ശതമാനം നികുതിയിലുള്ള ചില ഉത്പന്നങ്ങള്‍ക്ക് ഇളവ് നല്‍കും. ഉത്പന്നങ്ങളെ വേര്‍തിരിക്കാനുള്ള ഹാര്‍മണൈസ്ഡ് സിസ്റ്റം ഓഫ് നൊമന്‍കള്‍ചര്‍ ( എച്ച്എസ്എന്‍) വ്യാപാരികള്‍ക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ജിഎസ്ടി നടപ്പിലാക്കും മുമ്പ് നിലവില്‍ ഉണ്ടായിരുന്ന സംവിധാനമാണിത്.


ജൂലൈ ഒന്നിന് നടപ്പിലാക്കിയ ശേഷം നികുതി രിട്ടേണ്‍ സമര്‍പ്പിക്കുന്നത് സാധാരണ നിലയിലായിട്ടില്ല. ഓഗ്‌സതില്‍ 37.6 ലക്ഷം പേരാണ് ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിച്ചത്. എന്നാല്‍, സെപ്തംബറില്‍ ഇത് 39.4 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. 68 ലക്ഷം പേര്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമെന്നായിരുന്നു ധനമന്ത്രാലയം പ്രതീക്ഷിച്ചിരുന്നത്. നവംബര്‍ -ഡിസംബര്‍ കാലയളവില്‍ ഇത് നേടാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.


 

Tags : GST 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ