General News

ജേക്കബ് തോമസിന്റെ വിശദീകരണം തള്ളി, നടപടികളിലേക്ക് സര്‍ക്കാര്‍

Mon, Feb 12, 2018

Arabianewspaper 128
ജേക്കബ് തോമസിന്റെ വിശദീകരണം തള്ളി, നടപടികളിലേക്ക് സര്‍ക്കാര്‍

അഴിമതിക്കെതിരെയാണ് താന്‍ സംസാരിച്ചതെന്ന സസ്‌പെന്‍ഷനിലായ ഡിജിപി ജേക്കബ് തോമസിനെതിരെ ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ മുതിരുന്നു. നേരത്തെ, ചീഫ് സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് ജേക്കബ് തോമസ് നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്.


സര്‍ക്കാര്‍ സര്‍വീസിലിരുന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തുന്നത് അച്ചടക്ക ലംഘനമാണെന്നാണ് വിലയിരുത്തല്‍. നേരത്തെ, സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡു ചെയ്ത ജേക്കബ് തോമസിനെ പിരിച്ചു വിടാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.


എന്നാല്‍, ഉത്തരവിനെതിരെ ജേക്കബ് തോമസ് കേന്ദ്ര ട്രൈബ്യുണലിനെ സമീപിക്കുകയോ, മറ്റു നിയമ നടപടികളിലേക്ക് പോയാല്‍ തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. മുന്‍പ് സെന്‍ കുമാര്‍ വിഷയത്തില്‍ ഇത്തരത്തിലൊരു തിരിച്ചടി ലഭിച്ച അനുഭവമാണ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാരിന് തടസമായി നില്‍ക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ