General News

മുരുഗന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്തു ലക്ഷം നല്‍കും

Wed, Aug 16, 2017

Arabianewspaper 190
മുരുഗന്റെ കുടുംബത്തിന് സര്‍ക്കാര്‍ പത്തു ലക്ഷം നല്‍കും

ചികിത്സ ലഭിക്കാതെ മരണമടഞ്ഞ തമിഴ് നാട് സ്വദേശി മുരുഗന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്തു ലക്ഷം രൂപ ധനസഹായം നല്‍കും. മുരുഗന്റെ കുടുംബം തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.


മുരുഗന്റെ പേരില്‍ പത്തു ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ച് ഇതിന്റെ പലിശ കുടുംബത്തിന് കൈമാറാനാണ് തീരുമാനം.


തമിഴ് നാട് സ്വദേശിയായ മുരുഗന്‍ കറവപ്പണിക്കായാണ് കേരളത്തില്‍ എത്തിയത്. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ വീണ് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന വിവിധ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ഒരിടത്തും ചികിത്സ ലഭ്യമായില്ല. ഇതേടതുടര്‍ന്ന് ഏഴു മണിക്കൂര്‍ ആംബുലന്‍സില്‍ കഴിയേണ്ടി വന്ന മുരുഗന്‍ പിറ്റേന്ന് രാവിലെ മരണമടയുകയായിരുന്നു.


ആശുപത്രികള്‍ക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ