General News

രേഖകള്‍ സമര്‍പ്പിച്ചില്ല നോര്‍കയും, വീക്ഷണവും കടലാസു കമ്പനികള്‍, അംഗീകാരം നഷ്ടപ്പെട്ടു

Tue, Sep 19, 2017

Arabianewspaper 283
രേഖകള്‍ സമര്‍പ്പിച്ചില്ല നോര്‍കയും, വീക്ഷണവും കടലാസു കമ്പനികള്‍, അംഗീകാരം നഷ്ടപ്പെട്ടു

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും കമ്പനി ഡയറക്ടര്‍മാരുടെ പദവിയില്‍ നിന്ന് കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം അയോഗ്യരാക്കി. ഇവര്‍ ഡയറക്ടര്‍മാരായ വീക്ഷണം പ്രിന്റിംഗ് ആന്‍ഡ് പബ്ലീഷിംഗ് കമ്പനിയും ബാലന്‍സ് ഷീറ്റ് യഥാസമയം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.


സര്‍ക്കാരിന്റെ ഉടമസ്ഥതിയിലുള്ള നോര്‍ക റൂട്‌സ് എന്ന സെക്ഷന്‍ 25 കമ്പനിയേയും കടലാസു കമ്പനികളുടെ പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. പ്രവാസികളുടെ ക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന നോര്‍ക കമ്പനിയുടെ അംഗീകാരം നഷ്ടമായെന്ന സന്ദേഹത്തിലാണ് പലരും,


ഇതിനെ തുടര്‍ന്ന് കമ്പനി ഡയറക്ടര്‍മാരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഗള്‍ഫിലെ പ്രമുഖ വ്യാപാരിയും ലുലു ഗ്രൂപ്പ് ഉടമയുമായ എം എ യുസഫലി എന്നിവരുടെ ഡയക്ടര്‍ പദവിയും നഷ്ടമായി. ഇവരെ അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് അയോഗ്യരാക്കിയിരിക്കുന്നത്.


കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ കീഴില്‍ ഇനി കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യാനോ ഡയറക്ടറായിരിക്കാനോ ഇവര്‍ക്ക് യോഗ്യത ഉണ്ടാവില്ല.


അഴിമതി കേസില്‍ ജയിലിലായ ശശികലയുടെ പേരുള്ള നാലു കമ്പനികളുടേയും പട്ടിക കോര്‍പറേറ്റ് മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശശികലയേയും അയോഗ്യയാക്കി.


കഴിഞ്ഞ നാലു വര്‍ഷമായി യഥാസമയം ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്ത ആയിരക്കണക്കിന് കമ്പനികളുടെ അംഗീകാരമാണ് ഇതോടെ നഷ്ടമായിരിക്കുന്നത്. ലക്ഷത്തോളം പേരെ കമ്പനി ഡയറക്ടര്‍ സ്ഥാനത്തു നിന്നും അയോഗ്യരാക്കിയിട്ടുമുണ്ട്.


എറണാകുളത്തെ രജിസ്റ്റ്രാര്‍ ഓഫ് കമ്പനീസിന്റെ പരിധിയിലുള്ള 14,000 ഡയറക്ടര്‍മാരെയാണ് അയോഗ്യരാക്കിയിട്ടുള്ളത്. 12,000 കമ്പനികളുടെ അംഗീകാരവും നഷ്ടമായിട്ടുണ്ട്.


കടലാസു കമ്പനികള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നാലു വര്‍ഷമായി കണക്കുകള്‍ സമര്‍പ്പിക്കാത്ത കമ്പനികളെ കടലാസുകമ്പനികളുടെ പട്ടികയില്‍ പെടുത്തിയത്. നോര്‍കയും വീക്ഷണവും ഉദ്യോഗസ്ഥ അലംഭാവം നിമിത്തമാണ് യഥാസമയം ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അംഗീകാരം നഷ്ടമായതിനെ തുടര്‍ന്ന് ഇത് തിരികെ ലഭിക്കുന്നതിനുള്ള നടപടികള്‍ക്കായി കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയത്തെ ഇവര്‍ സമീപിച്ചിട്ടുണ്ട്.

Tags : MoC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ