General News

ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

Mon, Nov 13, 2017

Arabianewspaper 4079
ദേവസ്വം  ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി

ദേവസ്വം ബോര്‍ഡ് ഭരണ സമിതിയുടെ കാലാവധി രണ്ടു വര്‍ഷമായി ചുരുക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പുവെയ്ക്കാതെ തിരിച്ചയച്ചു. ബോര്‍ഡിന്റെ കാലാവധി മൂന്നു വര്‍ഷമാണെന്നിരിക്കെ പൊടുന്നനെ ഇത് രണ്ട് വര്‍ഷമാക്കുന്നത് എന്തിനാണെന്ന് വിശദീകരണം ചോദിച്ചു കൊണ്ടാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് മടക്കിയത്. 


ഭരണസമിതിയുടെ കാലാവധി രണ്ടു വര്‍ഷമാക്കി കുറച്ചതിന്റെ അടിയന്തര പ്രാധാന്യം വിശദമാക്കണെമെന്നും ഇതിന് നിയമ സാധുത ഉണ്ടോ എന്നും ഗവര്‍ണര്‍ആരാഞ്ഞു.


ഭരണസമിതിയുടെ അഴിമതി വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഉടനെ തന്നെ വിശദീകരണം നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകം പളളി സുരേന്ദ്രന്‍ അറിയിച്ചു.


നിലവിലെ ഭരണ സമിതി ആക്ഷേപം ഇല്ലാതെ ഭരിക്കുന്നതും ശബരിമല സീസണ്‍ തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍ അവശേഷിക്കുന്നതും പരിഗണിച്ച് നിലവിലെ ഭരണ സമിതി പിരിച്ചു വിടരുതെന്നും ഈ ഓര്‍ഡിനന്‍സില്‍ ഒപ്പു വെയ്ക്കരുതെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രുസും ബിജെപിയും ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.


ഈ ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍ റിട്ട. ജസ്റ്റീസ് പി സദാശിവം ഓര്‍ഡിനന്‍സ് മടക്കിയത്. നിലവിലെ ഭരണ സമിതി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് സര്‍ക്കാര്‍ പുതുിയ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്.


പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്ഡന്റായ ഭരണ സമിതിയെ നിയമിച്ചത് മുന്‍ സര്‍ക്കാരിന്റെ കാലത്താണ്. മൂന്നു വര്‍ഷമാണ് കാലാവധി. എന്നാല്‍, ദേവസ്വം മന്ത്രിയുമായി ദേവസ്വം ബോര്‍ഡ് സ്വരചേര്‍ച്ചയില്ലാതെ നീങ്ങുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഒട്ടും ജനാധിപത്യപരമല്ലാത്ത നടപടി എടുത്തത്.


നേരത്തെ. ഡിജിപി നിയമനത്തിലും സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി ലഭിച്ചിരുന്നു. മുന്‍ സര്‍ക്കാര്‍ നിയമിച്ചവരെ കാലാവധി തീരും മുമ്പ് പറഞ്ഞുവിടുന്നതിന്റെ ധാര്‍മികതയും നിയമ സാധുതയുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.


നിലവിലെ ദേവസ്വം ഭരണ സമിതി അിമകി നിറഞ്ഞതാണെന്നാണ് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞ ന്യായികരണം. എന്നാല്‍, ഇതുവരെ ഉണ്ടായിരുന്ന ദേവശ്വം ബോര്‍ഡ് ഭരണ സമിതിയേക്കാള്‍ തുലോ അഴിമതി കുറഞ്ഞതാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന സമതിയെന്ന് കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ രാഷ്ട്രീയ കക്ഷികള്‍ അഭിപ്രായപ്പെടുന്നു.

Tags : Devaswom 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ