General News

ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ സദാശിവം ഒപ്പുവെച്ചു

Tue, Nov 14, 2017

Arabianewspaper 5358
ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സില്‍  ഗവര്‍ണര്‍ സദാശിവം ഒപ്പുവെച്ചു

ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേയും അംഗത്തിന്റേയും കാലാവധി രണ്ടു വര്‍ഷമായി ചുരുക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി സദാശിവം ഒപ്പുവെച്ചു. ഇതോടെ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയലും പദവിയില്‍ തുടരാന്‍ അയോഗ്യരായി. പുതിയ പ്രസിഡന്റിനെയും അംഗത്തേയും താമസിയാതെ സര്‍ക്കാര്‍ നിമയിക്കുമെന്നാണ് സൂചന.


നേരത്തെ, വിശദീകരണം ചോദിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കിയിരുന്നു. ഇതിനെ തുടര്‍ന്ന്, അന്നു തന്നെ ദേവസ്വം മന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം ഗവര്‍ണര്‍ക്കു നല്‍കി.


ഇതോടെ പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണര്‍ ഒപ്പു വെയ്ക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. നേരത്തെ, ഓര്‍ഡിനന്‍സില്‍ ഒപ്പുവെയ്ക്കരുതെന്ന് കോണ്‍ഗ്രസും ബിജെപിയും ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ദേവസ്വം ഓര്‍ഡിനന്‍സിന്റെ അടിയന്തര പ്രാധാന്യം വിശദമാക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് മടക്കിയത്.


ശബരിമല സീസണ്‍ തുടങ്ങാന്‍ ഇരിക്കെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗത്തേയും പൊടുന്നനെ നീക്കിയത് തീര്‍ത്ഥാടനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവര്‍ ഗവര്‍ണറെ ബോധ്യപ്പെടുത്തിയത്. എന്നാല്‍, ഓര്‍ഡിനന്‍സില്‍ ഒപ്പുവെയ്ക്കാനുള്ള ഭരണഘടനാപരമായ കടമ ഗവര്‍ണര്‍ക്കുണ്ട്. രണ്ടാമതും മടക്കി അയയ്ക്കാമെങ്കിലും സര്‍ക്കാര്‍ ഒരിക്കല്‍ കൂടി മടക്കിയാല്‍ ഗവര്‍ണര്‍ ഒപ്പുവെച്ചെ മതിയാകു എന്ന കീഴ് വഴക്കം പാലിക്കേണ്ടതായി വരുമെന്നും നിയമ വിദഗ്ദ്ധര്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ