General News

എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വില്‍ക്കാന്‍ വിജ്ഞാപനമായി

Wed, Mar 28, 2018

Arabianewspaper 37079
എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വില്‍ക്കാന്‍ വിജ്ഞാപനമായി

എയര്‍ ഇന്ത്യയുടെ സ്വാകാര്യ വല്‍ക്കരണത്തിന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങി. ഇതിനായി കമ്പനികളുടെ ആഗോള ടെണ്ടര്‍ വിളിച്ചു കൊണ്ടാണ് സര്‍ക്കാര്‍ വിജ്ഞാപനം.


എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വില്‍ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


എയര്‍ ഇന്ത്യയുടേയും ബഡ്ജറ്റ് എയര്‍ലൈന്‍സായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റേയും ഓഹരികളാണ് വില്‍ക്കുന്നത്.


എയര്‍ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്‍ഡിലിംഗ് സഹോദര കമ്പനിയുടെ 50 ശതമാനം ഓഹരികള്‍ വില്‍ക്കുന്നുണ്ട്.


5000 കോടി ആസ്തിയുള്ള കമ്പനികളില്‍ നിന്നാണ് എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ആവശ്യപ്പെട്ട് സര്‍ക്കാര്‍ പരസ്യം നല്‍കിയിരിക്കുന്നത്.


ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ് ടാറ്റ ഗ്രൂപ്പ് എന്നിവര്‍ ഇതിനകം താല്‍പര്യം കാണിച്ചിട്ടുണ്ട്.


വിമാനങ്ങളും സര്‍വ്വീസുകളും എല്ലാം ഉള്‍പ്പെടെയാണ് വില്‍ക്കുന്നതെങ്കിലും എയര്‍ ഇന്ത്യയുടെ മുംബൈയിലെ ഓഫീസം മറ്റ് ഓഫീസുകലും ഇതിന്റെ ഭാഗമാല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.


എയര്‍ ഇന്ത്യയുടെ സഞ്ചിത കടം 52,000 കോടി രൂുപയാണ്. ഇതില്‍ 33,000 കോടി രൂപ വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണുകളാണ്. ഇത് സ്‌പെഷ്യല്‍ പര്‍പസ് വെഹിക്കിള്‍ രൂപികരിച്ച് ഇതിലേക്ക് മാറ്റും. ഒപ്പം കെട്ടിടങ്ങളും മറ്റ് വസ്തുവകകളും ഇതിന്റെ ഭാഗമായിരിക്കും.

Tags : Air India 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ