General News

കിവംദന്തികള്‍ക്ക് വിരാമം, പരീക്കര്‍ നിയമസഭയിലെത്തി ബഡ്ജറ്റ് അവതരിപ്പിച്ചു

Thu, Feb 22, 2018

Arabianewspaper 184
കിവംദന്തികള്‍ക്ക് വിരാമം, പരീക്കര്‍ നിയമസഭയിലെത്തി ബഡ്ജറ്റ് അവതരിപ്പിച്ചു

അര്‍ബുദ  രോഗ ബാധിതനായി ഗുരുതരാവസ്ഥയില്‍ മുംബൈയില്‍ ലീലാവതി ആശുപത്രിയിലാണെന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുമെന്നും മറ്റുമുള്ള മാധ്യമ വാര്‍ത്തകള്‍ക്കിടെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ആശുപത്രിവ്ട്ട് നിയമസഭയില്‍ എത്തി ബഡ്ജറ്റും അവതരിപ്പിച്ചു.


പാന്‍ക്രിയാസില്‍ അണുബാധ കണ്ടതിനെ തുടര്‍ന്നാണ് മനോഹര്‍ പരീഖറെ മുംബൈയിലെ ലീലവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്നായിരുന്നു ഗോവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


എന്നാല്‍, സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. ഇതിനിടെയാണ് പരീക്കര്‍ക്ക് അര്‍ബുദമാണെന്നും നില ഗുരുനരമാണെന്നും വാര്‍ത്ത പരന്നത്. സോഷ്യല്‍ മീഡിയയില്‍ പരന്ന വാര്‍ത്ത പിന്നീട് മറ്റ് മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.


ഇതിനിടെ, പ്രധാനമന്തി നരേന്ദ്ര മോഡി അദ്ദേഹത്തെ ആശുപത്രിയില്‍ ചെന്നു കണ്ടത് വീണ്ടും ആശങ്കപരത്തി. എന്നാല്‍, അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാന്‍ ഒന്നും ഇല്ലെന്നും മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും പ്രചടിക്കുന്ന വാര്‍ത്തകളില്‍ യാതൊരു വസ്തുതയില്ലെന്നും ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കി.


പരീക്കര്‍ ഉടന്‍ ആശുപത്രി വിടുമെന്നും ബഡ്ജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും ഉപമുഖ്യമന്ത്രി മൈക്കിള്‍ ലോബോ നേരത്തെ പറഞ്ഞിരുന്നു.


ഫെ്ര്രബുവരി 15 നാണ് പരീക്കറെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ