OMG News

പരസ്യമായി മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു കൊന്നു

Mon, May 29, 2017

Arabianewspaper 1138
പരസ്യമായി മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു കൊന്നു

ഡെല്‍ഹി മെട്രോ സ്റ്റേഷനു സമീപം പരസ്യമായി മൂത്രമൊഴിച്ച രണ്ടു വിദ്യാര്‍ത്ഥികളെ ഇതില്‍ നിന്ന് വിലക്കിയ ഇ ഓട്ടോ റിക്ഷ ഡ്രൈവറെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.


ജിടിബി നഗറില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. രണ്ടു വിദ്യാര്‍ത്ഥികള്‍ ഇവിടെ ഇരുന്ന് പരസ്യമായി മദ്യപിക്കുകയും തുടര്‍ന്ന് പരസ്യമായി മൂത്രമൊഴിക്കുകയും ചെയ്തു. ഇതിനെ അവിടെയുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍ രവീന്ദര്‍ (30)ചോദ്യം ചെയ്തു.


എന്നാല്‍, പതിനഞ്ചോളം പേരുമായി മടങ്ങിവന്ന ഇവര്‍ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ടവലില്‍ കല്ല് പൊതിഞ്ഞായിരുന്നു ആക്രമണം തലയ്ക്ക അടിയേറ്റ ഇയാള്‍ ബോധരഹിതനായി നിലത്തു വീഴുകയായിരുന്നു. ഇയാളെ രക്ഷിക്കാന്‍ ചെന്ന മറ്റ് ഓട്ടോ ഡ്രൈവര്‍മാരെയും ഇവര്‍ മര്‍ദ്ദിച്ചു. ചിലര്‍ക്ക് പരിക്കേറ്റു. ഡെല്‍ഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കിരോരി മാള്‍കോളേജിലെ വിദ്യാര്‍്തഥികളാണ് ഇവരെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു,


പോലീസ് എത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തി്‌ച്ചെങ്കിലും മരണമടഞ്ഞു, അക്രമി സംഘത്തിനു വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.


സംഭവത്തില്‍ നഗര വികസന വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു നടുക്കം രേഖപ്പെടുത്തി. സ്വച്ഛ ഭാരതത്തിനു വേണ്ടി പ്രവര്‍ത്തിക്കവെയാണ് ഓട്ടോ ഡ്രൈവര്‍ കൊല്ലപ്പെട്ടതെന്നും അക്രമികളെ മാതൃകാപരമായി ശിക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. മരണമടഞ്ഞ റിക്ഷാ ഡ്രൈവറുടെ കുടുംബത്തിന് 50,000 രൂപ നഗരവികസന മന്ത്രി വെങ്കയ്യ നായിഡു നല്‍കി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ