Sports News

ലോക റാങ്കിംഗ് നമ്പര്‍ 957 ല്‍ നിന്ന് ഗ്രാന്‍സ്ലാം ചാമ്പ്യനിലേക്ക്

Mon, Sep 11, 2017

Arabianewspaper 1458
ലോക റാങ്കിംഗ് നമ്പര്‍ 957 ല്‍ നിന്ന് ഗ്രാന്‍സ്ലാം ചാമ്പ്യനിലേക്ക്

ഒന്നരമാസം മുമ്പ് ലോക റാങ്കിംഗില്‍ 957 എന്ന നിലയിലായിരുന്ന ടെന്നീസ് കളിക്കാരി സെപ്തംബര്‍ പത്തിന് യുഎസ് ഓപ്പണ്‍ വനിതാ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. അവിശ്വസനീയം എന്ന ഒരേ ഒരു വാക്ക് മാത്രമെ ഇതിനെ വിശേഷിപ്പിക്കാനാകു.


എന്നാല്‍, മറ്റുള്ളവര്‍ക്ക് അവിശ്വസനീയമെന്ന് തോന്നിയ ഈ നേട്ടം കൈവരിച്ച സ്ലൊയന്‍ സ്റ്റെഫാന്‍സിന് ഒരിക്കല്‍ പൂവണിയുമെന്ന് മനസില്‍ താലോലിച്ച ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമായതാണ്.


ആഴ്ചകള്‍ക്ക് മുമ്പ് ലോക റാങ്കിലെ ആദ്യ ആയിരം റാങ്കില്‍ അവസാന ലിസ്റ്റില്‍ മാത്രം ഉണ്ടായിരുന്ന സ്ലൊയന് ഗ്രാന്‍സ്ലാം കിരീടം നേടുമെന്ന് ആരെയെങ്കിലും വിശ്വാസിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജനുവരിയില്‍ കാലില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായി വിശ്രമിക്കുകയായിരുന്നു.


സീഡ് ചെയ്യാതെ യുഎസ് ഗ്രാന്‍സ്ലാം നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് ഈ 24 കാരിയെ തേടിയെത്തിയത്. തന്റെ ഏറ്റവും അടുത്ത സുഹൃത്ത് മാഡിസണ്‍ കെയിസുമായി കലാശക്കളിയില്‍ ഏറ്റുമുട്ടുമ്പോള്‍ സമനിലയാകണമെന്നും കരുതി.


പതിനഞ്ചാം സീഡായ കെയിസിനെയാണ് സ്ലൊയെന്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയത്. 51 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 6-3, 5-0 എന്ന എകപക്ഷീയമായ പോരാട്ടമായിരുന്നുഇത്.


പരിക്ക് മൂലം 11 മാസം കളത്തില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നതും പിന്നീട് കളത്തിലിറങ്ങി 69 ദിവസത്തിനുള്ളില്‍ യുഎസ് കീരിടപ്പോരട്ടത്തിനിറങ്ങേണ്ടി വന്നതും മനക്കരുത്തിന്റെ കൂടി വിജയമായാണ് കണക്കാക്കുന്നത്.


ആറാഴ്ച മുമ്പു വരെ ലോക റാങ്കിംഗില്‍ 957 എന്ന നിലയിലായിരുന്നു സ്ലൊയെന്‍. ഒടുവില്‍ കലാശക്കളിയില്‍ മാഡിസണെ തോല്‍പ്പിച്ച് 3.7 മില്യണ്‍ ഡോളറിന്റെ (25 കോടി രൂപ) ചെക്ക് വാങ്ങുമ്പോള്‍ സ്സൊയെനിന്റെ കണ്ണു തള്ളി.


കീരീട നേട്ടത്തിന് ശേഷം അമിതമായ ആഹ്‌ളാദം അടക്കാന്‍ കഴിയാതെ മാധ്യമ പ്രവര്‍ത്തകരെ നേരിട്ട സ്ലൊയെന്‍ ഒരു റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് പറഞ്ഞ ഉത്തരവും സോഷ്യല്‍ മീഡിയയില്‍ വൈറലായി.


ഇപ്പോഴത്തെ കീരിട നേട്ടം അടുത്ത ഗ്രാന്‍സ്ലാം കിരീടത്തിന് അഭിനിവേശം നല്‍കുന്നുണ്ടോ എന്ന ചോദ്യത്തിന് എനിക്ക് ആ ചെക്ക് നല്‍കുന്നത് കണ്ടില്ലെയെന്നാണ് സ്ലൊയെന്‍ ഉത്തരം നല്‍കിയത്.Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ