General News

മോചനത്തിന് ശ്രമിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ഫാ ടോം

Wed, Sep 13, 2017

Arabianewspaper 292
മോചനത്തിന് ശ്രമിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ഫാ ടോം

തന്റെ മോചനത്തിന് ശ്രമിച്ച പ്രധാന്മന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി അറിയിച്ച് ഫാ ടോം ഉഴുന്നനാല്‍. ഐഎസ് ഭീകരില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രമിച്ച എല്ലാവരോടും നന്ദിിയുണ്ടെന്നും യെമന്,. ഒമാന്‍ സര്‍ക്കാരുകള്‍ നല്‍കിയ സഹായം മറക്കാനാവില്ലെന്നും വത്തിക്കാനില്‍ നിന്ന് തന്നോട് സംസാരിച്ച ഫാ ടോം പറഞ്ഞകതായി വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു,


തന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച കേന്ദ്ര സര്‍ക്കാരിനും വിദേശ കാര്യ മന്ത്രാലയത്തിനും ടോം ഉഴുന്നനാല്‍ നന്ദി അറിയിച്ചതായി സുഷമ തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.


മോചനദൗത്യത്തില്‍ പഹ്കു ചേര്‍ന്ന് എല്ലാ മനുഷ്യരോടുമുള്ള നന്ദിയും അദ്ദേഹം അറിയിച്ചു,. തനിക്ക് വേണ്ടി ഇന്ത്യയില്‍ നിന്നുണ്ടായ പ്രാര്‍ത്ഥനയ്ക്ക് കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു,


അതേസമംയ, ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ച ഒമാന്‍,യെമന്‍ സര്‍ക്കാരുകളോട് ഇന്ത്യക്കുള്ള നന്ദിയും അറിയിച്ചതായി സുഷമമ പറഞ്ഞു,


ഭീകരര്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാ ടോം പറഞ്ഞു. പലപ്പോഴും ആരോഗ്യ നില മോശമായപ്പോള്‍ മരുന്നും മറ്റും നല്‍കിയെന്നും അദ്ദേഹം പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ