Local News

സാമ്പത്തിക പരാധീനത : വൈക്കത്ത് നാലംഗ കുടുംബം ആത്മഹത്യ ചെയ്തു

Tue, Jun 27, 2017

Arabianewspaper 4310
സാമ്പത്തിക പരാധീനത :  വൈക്കത്ത് നാലംഗ കുടുംബം ആത്മഹത്യ ചെയ്തു

കടുത്ത സാമ്പത്തിക പരാധീനതയെ തുടര്‍ന്ന് തീകൊളുത്തി കൂട്ടത്തോടെ ജീവനൊടുക്കിയത് കുട്ടികളടക്കം നാലംഗ കുടുംബം. വൈക്കം തലയാഴം കൊതവറയിലെ സുരേഷ് (45) ഭാര്യ സോജ ( 38) മക്കളായ സൂരജ് (14) ശ്രീഹരി (11) എന്നിവരാണ് മരിച്ചത്.


തിങ്കളാഴ്ച രാവിലെയാണ് സുരേഷ് മുറി അകത്തു നിന്നും പൂട്ടിയ ശേഷം തീ കൊളുത്തിയത്. വീട്ടില്‍ നിന്നും നിലവിളിയും പുകയും ഉയര്‍ന്നതോടെ നാട്ടുകാര്‍ ഓടിക്കൂടി വെള്ളം ഒഴിച്ച് തി കെടുത്തുകയും.


ഗുരുതരമായി പൊള്ളലേറ്റ സുരേഷുള്‍പ്പെടെയുള്ളവരെ ആശുപത്രിയിലാക്കുകയും ചെയ്തു. ഉച്ചയോടെ ഭാര്യ സോജയും മൂത്തമകന്‍ സൂരജും മരിച്ചു, രാത്രി.യോടെ സുരേഷും മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഇളയ കുട്ടി ശ്രീഹരി മരിച്ചത്.


അതീവ ഗുരുതരമായ അവസ്ഥയിലായിരുന്നു നാലു പേരും, ഇതില്‍ സംസാരിക്കാനാകുമായിരുന്ന ഇളയകുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. പലരോടും വന്‍ തുക കടം വാങ്ങിയ സുരേഷ് കടബാധ്യത മൂലം കുടുംബത്തോടെ ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു,.


ഇവരൊടൊപ്പം താമസിച്ചിരുന്ന അമ്മ രമണി പാലു മേടിക്കാന്‍ പുറത്തു പോയ നേരത്താണ് കുട്ട ആത്മഹത്യ വീടിനു സമീപം ചായക്കട നടത്തുകയായിരുന്നു സുരേഷ്,

Tags : Suicide 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ