Troll Today News

നിങ്ങള്‍ സംസാരിക്കുന്നത് മുന്‍ രാഷ്ട്രപതിയോടാണ് മര്യാദ കാണിക്കു- പ്രണബ് ദാ, സര്‍ദേശായിയോട്

Mon, Oct 16, 2017

Arabianewspaper 986
നിങ്ങള്‍ സംസാരിക്കുന്നത് മുന്‍ രാഷ്ട്രപതിയോടാണ് മര്യാദ കാണിക്കു- പ്രണബ് ദാ, സര്‍ദേശായിയോട്

ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകരുടെ ധാര്‍ഷ്ട്യവും ധിക്കാരവും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയായിട്ടുള്ളതാണ്. ടെലിവിഷന്‍ സ്റ്റുഡിയോയില്‍ നിന്ന് അലറുന്ന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെ വിദേശ മാധ്യമ ലോകം പലപ്പോഴും പരിഹസിക്കാറുമുണ്ട്.


ഒച്ചയെടുത്തും അഭിമുഖം ചെയ്യപ്പെടുന്നയാളെ സംസാരിപ്പിക്കാതെയും നടത്തുന്ന വണ്‍മാന്‍ ഷോ പ്രകടനങ്ങള്‍ അര്‍ണബ് ഗോസാമിയെ പോലുള്ള ടെലിവിഷന്‍ അവതരാകര്‍ പതിവായി ചെയ്യുന്നതാണ്. എന്നാല്‍, ഇന്ത്യ ടുഡെയ്ക്ക് വേണ്ടി മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ ഇന്റര്‍ വ്യു ചെയ്ത രാജ് ദീപ് സര്‍ദേശായി മര്യാദ പഠിച്ചു.


ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുമ്പോള്‍ അത് മുഴുമിപ്പിക്കാതെ ഇടയ്ക് കയറി ചോദ്യങ്ങള്‍ തുടരുന്നതിനിടെയാണ് പ്രണബ് ദാ സൗമ്യനായി രാജ് ദീപിനെ മര്യാദ പഠിപ്പിച്ചത്.


രാഷ്ട്രപതി പദവി ഒഴിഞ്ഞ ശേഷം ആദ്യമായാണ് അദ്ദേഹം അഭിമുഖത്തിന് എത്തുന്നത്. താങ്കള്‍ അഭിമുഖം നടത്തുന്നത് മുന്‍ രാഷ്ട്രപതിയോടാണെന്ന് ഓര്‍ക്കണം. ഈ സാമന്യ മര്യാദ കാണിക്കണം, ഉത്തരം പറയുന്നതിനിടെ ഇടപെടരുത്. ഇങ്ങിനെ പറയേണ്ടി വന്നതില്‍ ദുഖമുണ്ട് -പ്രണബ് പറഞ്ഞു.


ടിവിയില്‍ വരാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ലതാനെന്നും നിങ്ങള്‍ ക്ഷണിച്ചതു കൊണ്ടാണ് താന്‍ വന്നതെന്നും പ്രണബ് പറഞ്ഞു.


തുടര്‍ന്ന് രാജ് ദീപ് സര്‍ദേശായ ്ര്രപണബിനോട് മാപ്പു പറഞ്ഞു. അഭിമുഖം നടത്തുമ്പോള്‍ വായടപ്പിക്കുന്ന അര്‍ണബ് ഗോസാമിയും മറ്റും കരുത്തരായ വ്യക്തികളെ അഭിമുഖം നടത്തുമ്പോള്‍ പൂച്ചയെ പോലെ പെരുമാറുന്നതും കണ്ടിട്ടുണ്ട്. നരേന്ദ്ര മോഡിയും, രാജ് താക്കറേയും അഭിമുഖത്തിന് എത്തിയപ്പോള്‍ സൗമ്യനായി ചോദ്യങ്ങള്‍ ചോദിക്കുന്നത് കണ്ട് പലരും ഇത് ചോദിച്ചിട്ടുമുണ്ട്.


പ്രണബ് മുഖര്‍ജിയില്‍ നിന്നും കരണത്തടിയാണ് രാജ് ദീപ് വാങ്ങിച്ചതെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു. നിരവധി ട്രോള്‍ പോസ്റ്റുകളാണ് ഇറങ്ങിയിട്ടുള്ളത്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ