General News

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി എ പത്മകുമാര്‍

Tue, Nov 14, 2017

Arabianewspaper 4256
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി എ പത്മകുമാര്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി കോന്നിയിലെ സിപിഎം മുന്‍ എംഎല്‍എ എ പത്മകുമാറിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സിപിഐയുടെ പ്രതിനിധി ശങ്കര്‍ ദാസ് ബോര്‍ഡ് അംഗവുമാകും.


നേരത്തെ, പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ ഭരണ സമതിയെ പിരിച്ചു വിട്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. കാലാവധി കഴിയാന്‍ ഒരു വര്‍ഷം അവശേഷിക്കെയാണ് പിരിച്ചു വിട്ടത്. കാലാവധി രണ്ടു വര്‍ഷമായി വെട്ടിച്ചുരുക്കിയാണ് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നത്.


എന്നാല്‍, ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് കോണ്‍ഗസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ട് ഓര്‍ഡിനന്‍സ് തിരിച്ചയച്ചു.


വിശദീകരണം നല്‍കി ഓര്‍ഡിനന്‍സ് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നേരിട്ട് രാജ്ഭവനിലെത്തി നല്‍കിയതോടെ ഗവര്‍ണര്‍ ഒപ്പിടാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.


ശബരി മല തീര്‍ത്ഥാടന കാലം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ബോര്‍ഡ് ഭരണ സമിതിയെ പിരിച്ചു വിട്ടത്. വി രാഘവനെ ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് നോമിനേറ്റ് ചെയ്തത്.


കോന്നിയിലെ മുന്‍ എംഎല്‍എയും പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ് പത്മകുമാര്‍. സഹകരണ ഗ്യാരണ്ടി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പദവിയും പത്മകുമാറിനുണ്ട്. ആറന്‍മുള സ്വദേശിയാണ് പത്മകുമാശര്‍ .ശബരിമലയിലെ പഴയ കാല ദേവസ്വം കോണ്‍ട്രാക്ടര്‍ പി അച്യുതന്‍ നായര്‍ പിതാവാണ്.


തിരുവനന്തപുരം സ്വദേശിയായ ശങ്കര്‍ ദാസ് എഐടിയുസി നേതാവാണ്. പത്തനം തിട്ട മുന്‍ എസ്പി ഹരിശങ്കര്‍ ഐപിഎസിന്റെ പിതാവുമാണ്.

Tags : Devaswom 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ