General News

രാജീവ് മെഹര്‍ഷി സി ആന്‍ഡ് എജി ആ.യി ചുമതലയേറ്റു

Mon, Sep 25, 2017

രാജീവ് മെഹര്‍ഷി സി ആന്‍ഡ് എജി ആ.യി ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന രാജിവ് മെഹര്‍ഷി രാജ്യത്തിന്റെ പുതിയ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലായി ് അധികാരമേറ്റു.. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില് രാഷ്ട്രപതി രാം നാഥ് കോവിന്ദ് മെഹര്‍ഷിക്കു സത്യ വാചകം ചൊല്ലിക്കൊടുത്തു.


ശശികാന്ത് ശര്‍മ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം,.ഓഗസ്ത് 30 ന് ആഭ്യന്തര സെക്രട്ടറി പദവിയില്‍ നിന്ന് വിമമിച്ച ശേഷമാണ് പുതിയ നിയമനം തേടിയെത്തിയത്.


മൂന്നു വര്‍ഷം സിആന്‍ഡ്എജിയായി മെഹര്‍ഷിക്ക് തുടരാം. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യുകയാണ് ഭരണഘടനാ സ്ഥാപനമായ സിആന്ഡ്‌സഎജി ചെയ്യുക. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റിലാണ് സമര്‍പ്പിക്കുക. സംസ്ഥാനങ്ങളുടെ നിയമസഭകളിലും. രാജസ്ഥാന്‍ കേഡറിലുള്ള 1978 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് മെഹര്‍ഷി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ