Business News

യുഎഇ ജയിലിലെ ഇന്ത്യക്കാരുടെ കടംവീട്ടി വീണ്ടും ഫിറോസ് മെര്‍ച്ചെന്റ്

Tue, Feb 07, 2017

Arabianewspaper 1762
യുഎഇ ജയിലിലെ ഇന്ത്യക്കാരുടെ കടംവീട്ടി വീണ്ടും ഫിറോസ് മെര്‍ച്ചെന്റ്

യുഎഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സാമ്പത്തിക ബാധ്യതകള്‍ വീട്ടി കോടീശ്വരനായ വ്യവസായിയും ഗുജറാത്ത് സ്വദേശിയുമായ ഫിറോസ് മെര്‍ച്ചന്റ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു.


പ്യുര്‍ ഗോള്‍ഡ് ഗ്രൂപ്പിന്റെ മേധാവിയായ ഫിറോസ് താന്‍ പിന്നിട്ട യാതന നിറഞ്ഞ ഭുതകാലത്തിന്റെ സ്മരണ ഇന്നും മനസില്‍ സൂക്ഷിക്കുന്നതിനാലാണ് പ്രവാസ ലോകത്തെ ഇന്ത്യക്കാരായ തടവു പുള്ളികളുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്ത് നല്‍കി അവരെ കുറ്റാരോപണത്തില്‍ നിന്നും മോചിപ്പിക്കുന്ന ദൗത്യത്തിലെ പങ്കു നിര്‍വഹിക്കുന്നത്.


പതിനൊന്നാം വയസില്‍ സ്‌കൂളിനോട് വിടപറഞ്ഞ് ചെറിയ കച്ചവടത്തിലേക്ക് ഇറങ്ങാന്‍ കാരണം ദാരിദ്ര്യമായിരുന്നു. ഒമ്പതു മക്കളെ പോറ്റാന്‍ പിതാവ് പാടു പെടുന്നതു കണ്ടാണ് ഫിറോസ് റിയല്‍ എസ്റ്റേറ്റ് ഏജന്റായി മാറിയത്.


കഠിന പ്രയ്തനത്താല്‍ വളര്‍ന്ന് ജ്വലറി വ്യാപാരിയായി മാറിയ ശേഷവും താന്‍ പിന്നിട്ട യാതന നിറഞ്ഞ വഴി മറക്കാന്‍ ഫിറോസിനായില്ല. പ്രവാസ ലോകത്ത് എത്തി പ്യുര്‍ ഗോള്‍ഡ് എന്ന ജ്വലറി ചെയിനുമായി മുന്നോട്ടു പോകുമ്പോള്‍ യുഎഇയിലെ പല ജയിലുകളിലും കഴിയുന്നവരുടെ യാതന കേള്‍ക്കാന്‍ ഇടയായി. തുടര്‍ന്ന് ഇവരില്‍ ചിലരുടെ കടങ്ങള്‍ വീട്ടാന്‍ ശ്രമിച്ചു.


ഇതുവരെ 4,500 ഇന്ത്യന്‍ തടവുകാരെ ഫിറോസ് ഇത്തരത്തില്‍ രക്ഷിച്ചിട്ടുണ്ട്. യുഎഇക്കു പിന്നാലെ ജിസിസി രാജ്യങ്ങളിലെ മറ്റ് ജയിലുകളില്‍ കഴിയുന്നവരേയും ഇതുപോലെ സഹായിക്കുമെന്ന് ഫിറോസ് പറഞ്ഞു.


ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനാല്‍ നിരവധി കേസുകള്‍ തനിക്ക് മുന്നില്‍ എത്താറുണ്ടെന്നും ഇവയുടെ യാഥാര്‍ത്ഥ്യം മനസിലാക്കിയ ശേഷമാണ് സഹായിക്കുന്നതെന്നും ഫിറോസ് പറയുന്നു.അജ്മാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന 132 പേരെയാണ് ഇവരുടെ കടം വീട്ടി ഫിറോസ് വെളിയിലിറക്കിയത്. പലര്‍ക്കും നാട്ടിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റും ഇദ്ദേഹം നല്‍കുന്നുണ്ട്. ജയില്‍ ശിക്ഷാ കാലാവധി കഴിഞ്ഞ ശേഷവും പണം അടയ്ക്കാത്തതിന്റെ പേരില്‍ തടവില്‍ കഴിയുന്നവരേയും ഫിറോസ് രക്ഷിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കുട്ടികളുമായി ജയിലില്‍ കഴിയുന്ന സ്ത്രീകളേയും രക്ഷപ്പെടുത്തിയതിട്ടുണ്ട.


11 രാജ്യങ്ങളിലായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന പ്യുര്‍ ഗോള്‍ഡ് സാമ്രാജ്യം വിപുലികരിക്കാനാണ് ഫിറോസിന്റെ നീക്കം. ജിസിസി രാജ്യങ്ങള്‍ക്കു പുറമേ ശ്രീലങ്ക, സിംഗപൂര്‍, ഫ്രാന്‍സ് എന്നിവടങ്ങളിലുമായി 125 ഷോറുമുകളാണ് പ്യുര്‍ ഗോള്‍ഡിനുള്ളത്.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ