General News

ചാനലുകളുടെ അവാര്‍ഡ് നിശയില്‍ താരങ്ങള്‍ പങ്കെടുക്കില്ല

Mon, Nov 13, 2017

Arabianewspaper 4981
ചാനലുകളുടെ അവാര്‍ഡ് നിശയില്‍ താരങ്ങള്‍ പങ്കെടുക്കില്ല

സിനിമാ താരങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന ചാനലുകളുമായി സഹകരിക്കേണ്ടതില്ലെന്ന് ഫിലിം ചേംബറിന്റെ നീക്കം. താരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന നിശകള്‍ ചാനലുകള്‍ക്ക് പണം വാരാനുള്ളുതാണെന്നും ഇതിനായി നിന്നു കൊടുക്കരുതെന്നും ഫിലിം ചേംബര്‍ ആവശ്യപ്പെടുന്നു.


ചാനലുകളുടെ പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കാനും താര നിശകളില്‍ പങ്കെടുക്കാതിരിക്കുന്നതിനും നിര്‍ദ്ദേശം വന്നതിനെ തുടര്‍ന്ന് അമ്മ ഭാരവാഹികളുമായി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താനും തീരുമാനമായിട്ടുണ്ട്.


തിങ്കളാഴ്ച കൊച്ചിയില്‍ അമ്മ ഭാരവാഹികളും ഫിലിം ചേംബറും ചര്‍ച്ച നടത്തും.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ചാനലുകള്‍ വളഞ്ഞിട്ട് ആക്രമിച്ചതായും സിനിമാ മേഖലയെ അപകീര്‍ത്തിപ്പെടുത്തതിനും തമ്മിത്തല്ലിക്കുന്നതിനും ചാനലുകള്‍ വേദിയായതും ചര്‍ച്ചയ്ക്ക് വിധേയമാകും.


നടനും എംഎല്‍എയുമായ മുകേഷ് ഉള്‍പ്പെടെ നിരവധി പേര്‍ ചാനലുകളുമായി കരാറുള്ളവരാണ്. ചാനലുകളുമായി നിസഹരിക്കുന്നത് പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നാണ് ചില താരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ