Sports News

ഫിഫ 17 : ലോകകപ്പ് : ആദ്യ മത്സരം തോല്‍വിയോടെ

Sat, Oct 07, 2017

Arabianewspaper 726
ഫിഫ 17 : ലോകകപ്പ് : ആദ്യ മത്സരം തോല്‍വിയോടെ

ഫിഫ അണ്‍ര്‍ 17 ലോക കപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം തോല്‍വിയോടെ. യുഎസിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് പരാജയം. ഏകപക്ഷീയമായ വിജയമായിരുന്നു കൊച്ചിയിലെ കാണികള്‍ക്ക് മുന്നില്‍ യുഎസ് നേടിയത്.


ആദ്യ പകുതിയില്‍ ഒരു ഗോളിനു മുന്നിലായിരുന്ന യുഎസിനെ പിടിച്ചു നിര്‍ത്താന്‍ ഇന്ത്യ കിണഞ്ഞു പരിശ്രമിച്ചെങ്കിലും യാങ്കിപ്പടയുടെ കാല്‍ക്കരുത്തിന് മുന്നില്‍ ഇന്ത്യക്ക് അടിപതറി.


ഇടവേള കഴിഞ്ഞ് രണ്ടു ഗോളുകള്‍ കൂടി ഇന്ത്യ വഴങ്ങി. ആദ്യ ഗോള്‍ പെനാള്‍ട്ടിയായി നല്‍കിയതാണെങ്കില്‍ ഇടവേളയ്ക്കു ശേഷം വീണ രണ്ടു ഗോളുകള്‍ കരുത്തിലൂടെ യുഎസ് നേടി.


51 ാം മിനിട്ടിലും 84 ാം മിനിട്ടിലുമാണ് രണ്ട് ഗോളുകള്‍ കൂടി ഇന്ത്യയുടെ വലയില്‍ വീണത്. ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ബ്രസീല്‍ സ്‌പെയിനെ എതിരിടും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ