General News

ഫെഡറല്‍ മുന്നണിക്ക് നീക്കം : മമതയും ചന്ദ്രശേഖര റാവുവും ചര്‍ച്ച നടത്തി

Mon, Mar 19, 2018

Arabianewspaper 185
മമതയും ചന്ദ്രശേഖര റാവുവും ചര്‍ച്ച നടത്തി

കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി സംസ്ഥാനങ്ങള്‍ ഭരിക്കുന്ന പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിക്കുന്നു,. ഫെഡറല്‍ മുന്നണി ലക്ഷ്യമിട്ട് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്ര ശേഖര റാവു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ച നടത്തി.


കഴിഞ്ഞ നാലിന് ചന്ത്രശേഖര റാഴുവുമായി മമത ടെലിഫോണില്‍ സംഭാഷണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് ബംഗാളിലെത്തി ചന്ദ്ര ശേഖര്‍ റാവു ചര്‍ച്ച നടത്തിയത്.


ഇരുവരും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും 2019 ല്‍ ഫെഡറല്‍ മുന്നണി രൂപികരിച്ച് കേന്ദ്ര ഭരണം പിടിക്കാമെന്നുമുള്ള ലക്ഷ്യമാണ് തങ്ങള്‍ക്കുള്ളതെന്ന് മമത പറഞ്ഞു.


രാഷ്ട്രീയത്തില്‍ ചിലപ്പോള്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ അനിവാര്യമായി വരും. ശക്തമായ അടിത്തറയുള്ള മുന്നണി രൂപികരിക്കേണ്ടത് സംസ്ഥാനങ്ങളുടെ വികസനത്തിന് ആവശ്യമാണെന്നും മമത പറഞ്ഞു.


അതേസമയം, ഫെഡറല്‍ മുന്നണിയില്‍ കോണ്‍ഗ്രസ് ഉണ്ടാകില്ലെന്ന സൂചനയാണ് ചന്ദ്രശേഖര്‍ റാവു നല്‍കിയത്. കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്തിന് സംഭവിച്ചത് ഇനിയും സംഭവിക്കാന്‍ ഇടവരുത്തില്ലൊണ് റാവു പറഞ്ഞത്.


ആന്ധ്രയിലെ തെലുങ്കു ദേശം പാര്‍ട്ടി, ഒഡീഷയിലെ ബിജു ജനതാ ദള്‍ എന്നിവരും ഫെഡറവല്‍ മുന്നണയില്‍ ഉണ്ട്. ബീഹാറിലെ ലാലു പ്രസാ്ദ് യാദവ്, യുപിയിലെ മുലായം സിംഗ്, മായാവതി എന്നിവരും ഈ മുന്നണിയുടെ ഭാഗമകുമെന്നാണ് സൂചന.


 

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ