General News

കര്‍ഷകര്‍ വായ്പ കിട്ടാതെ ബുദ്ധിമുട്ടുന്നു ചില വ്യവസായികള്‍ കോടികളുമായി മുങ്ങുന്നു -മമത

Sat, Feb 17, 2018

Arabianewspaper 182
കര്‍ഷകര്‍ വായ്പ കിട്ടാതെ ബുദ്ധിമുട്ടുന്നു ചില വ്യവസായികള്‍ കോടികളുമായി മുങ്ങുന്നു -മമത

രാജ്യത്ത് കര്‍ഷകര്‍ വായ്പ കിട്ടാതെ ബുദ്ധിമുട്ടുകയാണെന്നും എന്നാല്‍, ചില ഉന്നത സ്വാധീനമുള്ള കോര്‍പറേറ്റ് വ്യവസായികള്‍ ശതകോടികള്‍ തട്ടിയെടുത്ത് മുങ്ങുകയാണെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.,


ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത് ഉന്നതരുടെ അറിവോടെയല്ലേയെന്നും മമത ചോദിക്കുന്നു.


നേരത്തെ, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സമാനമായ ചോദ്യം ഉന്നയിച്ച് സര്‍ക്കാരിനെ ആക്രമിച്ചിരുന്നു. തട്ടിപ്പും വെട്ടിപ്പും നടത്തുന്നവര്‍ക്ക് മോഡിസര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും പണം തട്ടുക, പിന്നീട് പ്രധാനമന്ത്രി മോഡിയെ കണ്ട് ചര്‍ച്ച നടത്തുക, ഇതിനു ശേഷം രാജ്യം വിടുക എന്നതാണ് ഈ പാക്കേജ്.


നേരത്തെ, ലളിത് മോഡിയും, വിജയ് മല്യയും ഈ റൂട്ട് സ്വീകരിച്ചു. ഇപ്പോള്‍ നീരവ് മോഡിയും ഇതേ മാര്‍ഗം അവലംബിച്ചു. രാഹുല്‍ പറഞ്ഞു,. തട്ടിപ്പുകാരുടെ എസ്‌കേപ് ഫോര്‍മുലയാണിതെന്നും രാഹുല്‍ പരിഹസിച്ചു.


ലോക സാമ്പത്തിക ഉച്ചകോടിയില്‍ നീരവ് മോഡിയും പ്രധാന്മന്ത്രി മോഡിയും ഗ്രൂപ്പ് ഫോട്ടോയ്ക്കു വേണ്ടി പോസു ചെയ്തിരുന്നു. ഇത് സൂചിപ്പിക്കുന്നത് നീരവ് മോഡി ദാവൂസില്‍ വെച്ചു തന്നെ കാര്യങ്ങള്‍ ഡീലാക്കിയെന്നാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലെ പറഞ്ഞു. തട്ടിപ്പ് നടത്തുന്ന എല്ലാവര്‍ക്കും വളരെ സുഗമമായി രാജ്യം വിടാമെന്നാണ് ഇത് കാണിക്കുന്നത്. ഇതാണോ ഈസ് ഓഫ് ഡുയിംഗ് ബിസിനസ് എന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ