General News

കീഴാറ്റൂര്‍; സമരസമിതി നേതാവിന്റെ വീടിന് നേരെ ആക്രമണം

Thu, Mar 22, 2018

Arabianewspaper 379
കീഴാറ്റൂര്‍; സമരസമിതി നേതാവിന്റെ വീടിന് നേരെ ആക്രമണം

കീഴാറ്റൂര്‍ സമര സമതി നേതാവ് സുരേഷിന്റെ വീടിനു നേര്‍ക്ക് ഇന്നു പുലര്‍ച്ചെ അജ്ഞാതര്‍ ആക്രമണം നടത്തി. സുരേഷിന്റെ വീടിന്റെ ജന്നല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് സുരേഷ് പറയുന്നു.


വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയേടെയാണ് ആക്രമണം. വയല്‍ക്കിളികള്‍ എന്ന പേരില്‍ സമരം നടത്തുന്ന കര്‍ഷകരുടെ നേതാവാണ് സുരേഷ് കീഴാറ്റൂര്‍.


വയല്‍സമരത്തിന് ബദലായി നാടിനു കാവല്‍ എന്ന പേരില്‍ സമരം നടത്തുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ആക്രമണം. തനിക്കു നേരെ ആക്രമണം നടത്തുന്നത് ഭയപ്പെടുത്താനും സമരത്തെ വഴിതിരിച്ചുവിടാനുമാണെന്ന് സുരേഷ് പറഞ്ഞു.


ആര്‍എസ്എസിന്റെ പിന്തുണ സ്വീകരിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ക്ക് ഭീഷണിയെന്നും എസ്ഡിപിഐ പിന്തുണ നല്‍കിയാലും തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു,


തന്റെ വീടിനു നേര്‍ക്ക് ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു, തങ്ങളുടെ സമരത്തിന് രാഷ്ട്രീയമില്ലെന്നും ഇങ്ങിനെ വരുത്തിത്തീര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്.


ആറന്‍മുള വിമാനത്താവള സമരത്തിന് നേതൃത്വം നല്‍കി കേരളത്തിലെ തന്നെ ഏറ്റവും വലിയ തണ്ണീര്‍ത്തടം സംരക്ഷിച്ചവരാണ് തങ്ങള്‍ക്ക് പിന്തുണയുമായി എത്തിയത്. ഇവര്‍ ആര്‍എസ്എസ് ആയാലും എസ്ഡിപിഐ ആയാലും പിന്തുണ സ്വീകരിക്കും. സിപിഎം ആറന്‍മുള സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.


അതേസമയം, സൂരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണം നടത്തിയത് ആര്‍എസ്എസാണെന്ന് സിപിഎം സെക്രട്ടറി കോടിയേരി പറഞ്ഞത് രാഷ്ട്രീയ കെണി ആണെന്നും ഈ കെണിയില്‍ വീഴാന്‍ വയല്‍ക്കിളികളെ കിട്ടില്ലെന്നും സുരേഷ് പറഞ്ഞു, പോലീസ് അന്വേഷണം തുടങ്ങും മുമ്പ് അക്രമിച്ചവര്‍ ആരെന്ന് കോടിയേരി പറയുന്നതില്‍ ദുരൂഹതയുണ്ടെന്നും സുരേഷ് പറഞ്ഞു,

Tags : Kizhattoor 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ