NRI News

അപ്പച്ചന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മകനും , പ്രവാസ മണ്ണില്‍ ചെരിപ്പിടാതെ മുണ്ടുടുത്ത്

Fri, Mar 17, 2017

Arabianewspaper 1505
അപ്പച്ചന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മകനും , പ്രവാസ മണ്ണില്‍ ചെരിപ്പിടാതെ മുണ്ടുടുത്ത്

ജോലി ചെയ്യുന്ന വിദേശ രാജ്യത്തേക്ക് സന്ദര്‍ശക വീസയില്‍ വരാന്‍ ക്ഷണിച്ചിട്ടും വിസമ്മതിച്ച പിതാവിന്റെ തീരുമാനത്തിന്റെ കാരണം അറിഞ്ഞപ്പോള്‍ മകന്‍ ഒരു തീരുമാനമെടുത്തു. കൃഷിക്കാരനായ അപ്പച്ചന് ജീവിതത്തില്‍ ഇതുവരെ ചെരുപ്പിടുകയോ പാന്റ് ധരിക്കുകയോ ചെയ്തിട്ടില്ല. ഇതാണ് പിതാവ് ബഹറൈനിലേക്ക് വരാന്‍ മടിക്കുന്നതെന്നറിഞ്ഞപ്പോഴായിരുന്നു. മുണ്ടും ഉടുത്ത്, ചെരിപ്പു ധരിക്കാതെ അപ്പച്ചന്‍ മടങ്ങും വരെ താനും ബഹ്‌റൈനില്‍ അപ്പച്ചനൊടൊപ്പം നടക്കും എന്ന തീരുമാനം എടുത്തു.


മക്കളുടെ സ്റ്റാറ്റസിന് അനുസരിച്ച് രക്ഷിതാക്കളെ കോലം കെട്ടിക്കുന്നതിനോട് യോജിപ്പില്ലെന്ന്ും, തന്നെ വളര്‍ത്തി വലുതാക്കിയ അപ്പച്ചനൊട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താനും ബഹറൈനിലേക്ക് മുണ്ടുടത്തു പോകുകയാണെന്ന് പറഞ്ഞ മകന്‍ തന്റെ കൂട്ടുകാരുമായി ഈ തീരുമാനവും വിമാനത്താവളത്തില്‍ പിതാവിനൊപ്പം ഇരിക്കുന്ന ചിത്രവും ഷെയര്‍ ചെയ്തു.


ഡേവിസ് ദേവസി എന്ന പ്രവാസി മലയാളിയുടെ ഈ പോസ്റ്റ് ആദ്യം മലയാളികളുടെ ഇടയില്‍ തന്നെയാണ് വൈറലായത്. എന്നാല്‍, പിന്നീട്, മറ്റു ദേശീയ -രാജ്യാന്തര മാധ്യമങ്ങളിലും വാര്‍ത്തയായി.


വയോധികരായ മാതാപിതാക്കളെ വൃദ്ധസദനത്തില്‍ നടതള്ളുന്ന പുതു തലമുറയിലെ ഒരു വിഭാഗത്തിന്റെ കണ്ണു തുറപ്പി്കകുന്നതാണ് ഡേവിസിന്റെ നടപടി.യെന്ന് ഏവരും ഒരേ സ്വരത്തില്‍ പറയുന്നു.

Tags : NRI 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ