General News

ഫാന്‍സി നമ്പരുകള്‍ ലേലത്തില്‍ പോയത് 20 മില്യണ്‍ ദിര്‍ഹത്തിന്

Sun, Mar 11, 2018

Arabianewspaper 669
ഫാന്‍സി നമ്പരുകള്‍ ലേലത്തില്‍ പോയത് 20 മില്യണ്‍ ദിര്‍ഹത്തിന്

ദുബായി ആര്‍ടിഎ ഫാന്‍സി നമ്പറുകള്‍ ലേലം ചെയ്തപ്പോള്‍ ലഭിച്ചത് 20 ദശലക്ഷം ദിര്‍ഹം ( ഏകദേശം 30 കോടി രൂപ). ഡബ്ല്യ 22 എന്ന നമ്പരിന് ലഭിച്ചതാകട്ടെ 26 ലക്ഷം ദിര്‍ഹം. (ഏകദേശം 4.6 കോടി രൂപ)


ശനിയാഴ്ച നടന്ന ലേലത്തില്‍ ഫാന്‍സി നമ്പരുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. ഡബ്‌ള്യു 22 എന്ന നമ്പരിന് ബേസ് വിലയായി നിശ്ചയിച്ചിരുന്നത് 1.7 മില്യണ്‍ ദിര്‍ഹമായിരുന്നു.


ഈ നമ്പരിന് വേണ്ടി വാശിയേറിയ ലേലം വിളി നടന്നു. തുടര്‍ന്ന് 2.62 ദശലക്ഷത്തിന് ലേലം ഉറപ്പിച്ചു ലഭിച്ചയാളുടെ വിവരം ലഭ്യമായിട്ടില്ല.


എണ്‍പതോളം നമ്പരുകളാണ് ഇത്തരത്തില്‍ ലേലം കൊണ്ടത്. ആര്‍ടിഎ നടത്തുന്ന 98 ാം ഓപണ്‍ ലേലമാണ് ശനിയാഴ്ച നടന്നത്. ആകെ 20 മില്യണ്‍ ദിര്‍ഹത്തിന്റെ ലേലം വിളിയാണ് നടന്നത്.


ടി 88888, ടി 160 , ക്യു 40000, തുടങ്ങ്ിയ ഫാന്‍സി നമ്പരുകളും ലേലത്തില്‍ പോയി. 2016 ല്‍ ഡി 5 എന്ന നമ്പര്‍ 22 ദശലക്ഷം ദിര്‍ഹം വില കൊടുത്ത് ലേലത്തില്‍ പിടിച്ച ഇന്ത്യക്കാരന്റെ പേരിലാണ് ഫാന്‍സി നമ്പര്‍ ലേലത്തിന്റെ റെക്കോര്‍ഡ് എഴുതിചേര്‍ത്തിട്ടുള്ളത്.

Tags : DUBAI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ