Troll Today News

കാന്‍സര്‍ വിദഗ്ദ്ധന്റെ പേരില്‍ വ്യാജ സന്ദേശം വാട്‌സാപില്‍

Mon, Jan 29, 2018

Arabianewspaper 1206
കാന്‍സര്‍ വിദഗ്ദ്ധന്റെ പേരില്‍ വ്യാജ സന്ദേശം വാട്‌സാപില്‍

പ്രമുഖ അര്‍ബുദ രോഗ വിദഗ്ദ്ധന്‍ ഡോ വിപി ഗംഗാധരന്റെ പേരില്‍ വ്യാജ വാട്‌സ്ആപ് സന്ദേശം ്ര്രപചരിക്കുന്നു. പഞ്ചസാര ഒഴിവാക്കിയാല്‍ ക്യാന്‍സര്‍ വരില്ലെന്നും രാവിലെ ചെറു ചൂടുവെള്ളത്തില്‍ നാരങ്ങാ നിര് കഴിക്കണമെന്നും ഇത് ആയിരം കീമോ തെറാപ്പിയേക്കാള്‍ ഗുണകരമാണെന്നും മറ്റുമാണ് ഗംഗാധരന്‍ ഡോക്ടറുടെ ചിത്രവും പശ്ചാത്തലത്തില്‍ ഒരുക്കി വാട്‌സാപ് സന്ദേശം പ്രചരിച്ചത്.


തന്റെ പേരില്‍ വാട്‌സ്ആപ് സന്ദേശം പ്രചരിക്കുന്നത് അറിഞ്ഞ് ഡോ ഗംഗാധരന്‍ തന്നെ കൊച്ചി സൈബര്‍ പോലീസിന് പരാതി നല്‍കി.


താന്‍ ഇക്കാര്യങ്ങള്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ഇത് തെറ്റാണെന്നും ആയിരക്കണക്കിന് അര്‍ബുദ രോഗികളെ ആശയക്കുഴപ്പത്തിലാക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് തടയണമെന്നും ഡോ ഗംഗാധരന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.


രാവിലേയും രാത്രിയും മൂന്ന് ടീ സ്പൂണ്‍ ഓര്‍ഗാനിക് വെളിച്ചെണ്ണ കുടിക്കുന്നത് കാന്‍സറിനെ തടയുമെന്നും ഈ സന്ദേശത്തില്‍ പറയുന്നുണ്ട്.


ഇത്തരം സന്ദേശങ്ങല്‍ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യമെന്തെന്ന് മനസിലാകുന്നില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വരുന്ന എന്തും വിശ്വസിക്കുന്ന ഒരു ജനവിഭാഗത്തെ പരിഹസിക്കാന്‍ ചെയ്തതാണെന്നു പോലും കരുതിയാലും ഇത് സത്യമാണെന്ന് വിശ്വസിച്ച വലിയ ഒരു വിുഭാഗം ഇവിടെയുണ്ടെന്ന് തിരിച്ചറിയണമെന്നും ഇത് അപകടം ചെയ്യുമെന്നും ഡോക്ടര്‍ പറയുന്നു.


ഇതു മൂലം അപകടം സംഭവിക്കുന്നത് രോഗികള്‍ക്കാണ്. കീമോ തെറാപ്പി ഒഴിവാക്കി നാരാങ്ങാ വെള്ളം കുടിക്കാന്‍ ഇവര്‍ ആരംഭിച്ചാല്‍ എന്തായിരിക്കും ഫലമെന്ന് ഊഹിക്കാവുന്നതേയുള്ളു.


മരുന്നു നിര്‍ത്തി ഈ പറഞ്ഞ മാര്‍ഗങ്ങള്‍ സ്വീകരക്കട്ടെയെന്ന് പല അര്‍ബുദ രോഗികളും ടെലിഫോണില്‍ വിളിച്ച് ചോദിച്ചപ്പോഴാണ് താന്‍ വിവരം അറിയുന്നത്. പല രോഹികളുടേയും ജീവന്റെ വില തിരിച്ചറിഞ്ഞാണ് ഉടന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതെന്നും ഡോക്ടര്‍ പറയുന്നു.


അര്‍ബുദ രോഗികളും അവരുടെ ബന്ധുക്കളും എന്ത് മാര്‍ഗവും സ്വീികരിക്കാന്‍ തയ്യാറായവരായിരിക്കും ഇവരുടെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യരുതെന്നും ഡോ ഗംഗാധരന്‍ പറഞ്ഞു,. അറിഞ്ഞോ അറിയാതേയോ നിരവധി പേര്‍ ഈ സന്ദേശം ഫോര്‍വേര്‍ഡ് ചെയ്തിട്ടുണ്ട്. ഇവരെയൊന്നും ശിക്ഷിക്കണമെന്ന് തനിക്ക് ആഗ്രഹമില്ല. എന്നാാല്‍, ഇത്തരം സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയുന്നത് നന്നായിരിക്കുമെന്നും സാുഹത്തിന് അപകടകാരികളായ ഇക്കൂട്ടരെ കരുതിയിരിക്കണമെന്നും ഡോക്ടര്‍ പറയുന്നു. മറ്റുള്ളവരുടെ ജീവന്‍ എടുത്ത് പന്താടുകയാണ് ഇവര്‍ ചെയ്യുന്നത്. വളരെ ഗൗരവമുള്ള വിഷയമാണിതെന്നും ഡോക്ടര്‍ ഗംഗാധരന്‍ പറയുന്നു.

Tags : SM hoax 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ