Health News

നേത്ര സ്രാവ ജ്വരം ; ലോകത്തെ ഞെട്ടിച്ച് മാരക പകര്‍ച്ച വ്യാധി

Thu, Jan 18, 2018

Arabianewspaper 1849
നേത്ര സ്രാവ ജ്വരം ; ലോകത്തെ ഞെട്ടിച്ച് മാരക പകര്‍ച്ച വ്യാധി

കണ്ണില്‍ നിന്നും മറ്റും രക്തം വാര്‍ന്നൊഴുകുന്ന ലക്ഷണങ്ങളുമായി പനി പടരുന്നു. നേത്ര സ്രാവ ജ്വരം ( ഐ ബ്ലീഡിംഗ് ഫീവര്‍) എന്ന പേരില്‍ അറിയപ്പെടുന്ന രോഗം മൂലം നാലു പേര്‍ ഇതിനകം മരിച്ചു.


നിരവധി പേര്‍ക്ക് രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഡിസംബറില്‍ ദക്ഷിണ സുഡാനില്‍ മൂന്നു പേര്‍ ഈ രോഗം ബാധിച്ചു മരിച്ചതോടെയാണ് പുതിയ രോഗത്തെ കുറിച്ച് ലോകം അറിഞ്ഞത്.


രോഗികളുടെ കണ്ണില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്നതാണ് ലക്ഷണം. വായ്. മലദ്വാരം എന്നിവയിലൂടെയും രക്തം വാര്‍ന്നൊഴുകും. ഉഗാണ്ടയില്‍ ഒമ്പതു വയസുകാരിയും ഇതേ രോഗലക്ഷണം മൂലം മരിച്ചിരുന്നു.


രോഗം പേന്‍, ചെള്ള് എന്നിവയില്‍ നിന്നും വളരെ പെട്ടെന്ന് പടര്‍ന്നു പിടിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.


500 വര്‍ഷം മുമ്പ് മെക്‌സിക്കോയില്‍ പടര്‍ന്നു പിടിച്ച പ്ലേഗിനു സമാനമായ രോഗം പോലെയാണ് ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്ന രോഗവും. ഒന്നര കോടി ജനങ്ങളാണ് 1545 ല്‍ ഈ രോഗം മൂലം മരിച്ചത്. കണ്ണ്, മൂക്ക്, വായ് എന്നിവടങ്ങളില്‍ നിന്ന് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു.


ക്രിമിയന്‍ കോംഗോ ഹെമൊറേജിക ഫിവര്‍ (സിസിഎച്ച്എഫ്) എന്നാണ് ഡോക്ടര്‍മാര്‍ ഈ രോഗത്തെ വിളിക്കുന്നത്. ഇതുവരെ ഈ രോഗത്തിന് മരുന്നു കണ്ടുപിടിചിട്ടില്ല.


കിഴക്കന്‍ യൂറോപ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ, ആഫ്രിക്ക എന്നിവടങ്ങളിലേക്ക് രോഗം പടര്‍ന്നി പിടിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. കടുത്ത പനിയായി തുടങ്ങി, വയറിളക്കം, ഛര്‍ദ്ദി, തലവേദന എന്നിവയെല്ലാം രോഗലക്ഷണമായി തീരും. തുടര്‍ന്ന് കണ്ണ്, മൂക്ക് വായ് മലദ്വാരം എന്നിവടങ്ങളില്‍ നിന്നെല്ലാം രക്തം വാര്‍ന്നൊഴുകയും നാല് , അഞ്ച് ദിവസത്തിനകം മരണം സംഭവിക്കുകയും ചെയ്യുന്നതാണ് കണ്ടുവരുന്നത്.


പനിക്കു മുമ്പു തന്നെ ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ കണ്ടു തുടങ്ങും. രോഗം ബാധി്ച്ചവരില്‍ അമ്പതു ശതാമാനത്തിലേറെയാണ് മരണ ശതമാനം.


അസുഖം ഭേദമായാല്‍ ഓര്‍മശക്തി നഷ്ടപ്പെടുക., പള്‍സ് റേറ്റ് കുറയുക,. കേള്‍വിക്കുറവ്, മുടികൊഴിച്ചില്‍ തുടങ്ങിയ പാര്‍ശ്വലക്ഷണങ്ങളും ഉണ്ടാകും,.


ഇബോളയ്ക്കു ശേഷം ആഫ്രിക്കയ.ില്‍ നിന്നും എത്തുന്ന രോഗമാണിത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ