General News

ലൈംഗികാരോപണം ; രാഷ്ട്രീയപ്രേരിതം -ഋതബ്രത ബാനര്‍ജി

Tue, Oct 10, 2017

Arabianewspaper 467
ലൈംഗികാരോപണം ;  രാഷ്ട്രീയപ്രേരിതം -ഋതബ്രത ബാനര്‍ജി

ആഡംബര ജീവിതം നയിക്കുന്നുവെന്ന് ആരോപിച്ച് സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ട യുവ നേതാവും രാജ്യ സഭ എംപിയുമായ ഋതബ്രത ബാനര്‍ജി ലൈംഗിക ആരോപണവും. ഋതബ്രത തന്നെ വിവാഹം കഴിക്കുമെന്ന് വാഗാദ്‌നം ചെയ്ത് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് നമ്രത എന്ന യുവതി രംഹത്ത്.


ഋതബ്രതയുടെ ഡെല്‍ഹിയിലെ വസതിയില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നും വിവരം പുറത്തു പറയാതിരിക്കാന്‍ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും നമ്രത ആരോപിച്ചു, ട്വിറ്ററില്‍ പ്രധാനമന്ത്രിയേയും വനിതാ ശിശു ക്ഷേമ മന്ത്രി മനേകാ ഗാന്ധിയേയും ടാഗ് ചെയ്താണ് നമ്രതയുടെ ട്വീറ്റ്.


എന്നാല്‍, തന്നെ സമര്‍ത്ഥമായി പറ്റിക്കുകയായിരുന്നുവെന്നും പരിചയത്തിലായ യുവതി തന്നില്‍ നിന്നും പലപ്പോഴായി പണം പറ്റിയെന്നും വീണ്ടും അമ്പതു ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോഴാണ് താന്‍ ചതിക്കപ്പെട്ടെന്ന് മസസിലാകുന്നതെന്നും ഋതബ്രത നല്‍കിയ പരാതിയില്‍ പറയുന്നു. തന്നെ ബ്ലാക് മെയില്‍ ചെയ്ത് പണം തട്ടുന്ന ഈ യുവതിയില്‍ നിന്നും രക്ഷിക്കണമെന്ന് കാണിച്ച് ഋതബ്രത പരാതി നല്‍കിയിരിക്കുന്നത്. കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നും താന്‍ പോരാടുമെന്നും ഋതബ്രത പറഞ്ഞു, തന്നോട് 50 ലക്ഷം ആവശ്യപ്പെട്ട് ബ്ലാക് മെയില്‍ ചെയ്യുന്ന വാട്‌സ്ആപ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഋതബ്രതയും ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.


വിലകൂടിയ വാച്ച് ധരിച്ചതും ആഡംബര ജീവിതം നയിക്കുന്നുമെന്നു ആരോപിച്ചാണ് ഋത്രബ്രതയെ സിപിഎം പുറത്താക്കിയത്.

Tags : black mail 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ