General News

മൃതദേഹം നാട്ടിലെത്തിക്കാന്‍ തടസങ്ങള്‍, പ്രവാസി പ്രതിഷേധം ശക്തം

Sun, Jul 09, 2017

Arabianewspaper 719
മൃതദേഹം നാട്ടിലെത്തിക്കാന്‍ തടസങ്ങള്‍, പ്രവാസി പ്രതിഷേധം ശക്തം

ഗള്‍ഫ് നാടുകളില്‍ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് നേരിടുന്ന തടസങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തം. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ രേഖകള്‍ കയറ്റി അയയ്ക്കുന്നതിന് 48 മണിക്കൂര്‍ മുമ്പെ ഇത് നാട്ടിലെ വിമാനത്താവളത്തില്‍ എത്തിക്കണമെന്ന ഉത്തരവാണ് പ്രതിഷേധത്തിന് കാരണമായത്.


കോഴിക്കോട് വിമാനത്താവളത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് ഇത്തരത്തില്‍ ഉത്തരവിറക്കിയത്. പ്രയോഗികമായി ഒട്ടും സാധ്യമല്ലാത്ത ഉത്തരവാണിതെന്ന് പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടി.


നിരവധി രേഖകള്‍ ലഭിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തന്നെ കാലതാമസം നേരിടും ഇത് ലഭ്യമാക്കിയാല്‍ എത്രയും വേഗം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള സഹായമാണ് അധികൃതര്‍ ഇന്ത്യയില്‍ ഒരുക്കേണ്ടത്. ഇതിനു പകരം 48 മണിക്കൂര്‍ കൂടി കാലതാമസം വരുത്തുന്ന നടപടി ക്രൂരമാണെന്ന് പ്രവാസ ലോകം പറയുന്നു.

Tags : Expat 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ