General News

മുന്‍ കേന്ദ്ര മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു

Mon, Nov 20, 2017

Arabianewspaper 6833
മുന്‍ കേന്ദ്ര മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു,. 72 വയാസിയിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിലായിരുന്നു. 2008 ല്‍ മസ്തിഷ്‌ക സ്രാവത്തോടെ തുടര്‍ന്നാണ് മുന്‍ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റായിരുന്ന മുന്‍ഷി 2006 ലെ സലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മാച്ച് കമ്മീഷണറായിരുന്നു.



ഡെല്‍ഹിയിലെ അപ്പോളൊ ആശുപത്രിയില്‍ 2008 മുതല്‍ ചികിത്സയിലായിരുന്നു മുന്‍ഷി.


ബംഗാളിലെ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ച മുന്‍ഷിയെ മുന്‍ പ്രധാന മന്ത്രി ഇന്ദിരാഗാന്ധിയാണ് ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത്. 1971 ല്‍ എംപിയായി വിജയിച്ച് പാര്‍ലമെന്റില്‍ എത്തിയ ശേഷം മികച്ച സംഘാടകന്‍ എന്ന പേരു ലഭിച്ചു.


ഇന്ദിരാഗാന്ധിക്കു ശേഷം രാജീവ് ഗാന്ധിയുടെ വിശ്വസത്‌നുമായ മുന്‍ഷിയെ രാജീവ് മന്ത്രിസഭയില്‍ വാണിജ്യ വകുപ്പു സഹമന്ത്രിയാക്കി. തുടര്‍ന്ന് മന്‍മോഹന്‍ സിംഗിന്റെ യുപിഎ സര്‍ക്കാരില്‍ വാര്‍ത്താ വിനിമയ മന്ത്രിയായും പ്രവര്‍ത്തിച്ചു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ