General News

ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ യുഎഇ ബഹിരാകാശ കേന്ദ്രത്തിന്റെ ഉപദേഷ്ടാവ്

Thu, Jan 11, 2018

Arabianewspaper 664
ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ യുഎഇ ബഹിരാകാശ കേന്ദ്രത്തിന്റെ ഉപദേഷ്ടാവ്

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ഐഎസ്ആര്‍ഒയുടെ ചെയര്‍മാനും മലയാളിയുമായ കെ രാധാകൃഷ്ണന്‍ യുഎഇയുടെ ബഹിരാകാശ കേന്ദ്രത്തിന്റെ ഉപദേഷ്ടാവായി ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും,.


യുഎഇ ബഹിരാകാശത്തേക്ക് മനുഷ്യരെ അയയ്ക്കാനും ചൊവ്വാ പര്യവേഷണം നടത്താനും ഒരുങ്ങുന്നതിനിടയിലാണ് രാധാകൃഷ്ണന്റെ ഉപദേശവും മാര്‍ഗ നിര്‍ദ്ദേശവും തേടുന്നത്.


പ്രവാസി ദിവസ് ആഘോഷം ഉദ്ഘാടനം ചെയ്യവെ യുഎഇയിലെ ഇന്ത്യന്‍ അംബസാഡര്‍ നവദീപ് സിംഗ് സൂരിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബഹിരാകാശ സഹകരണ കരാറിന്റെ ഭാഗമായാണ് ഐഎസ്ആര്‍ഒ ചെയര്‍മാനെ യുഎഇയിലേക്ക് അയയ്ക്കുന്നത്.


ബഹിരാകാശ ദൗത്യത്തില്‍ യുഎഇ വന്‍പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. നേചര്‍ മാസിക ലോകത്തെ ഏറ്റവും പ്രമുഖ ശാസ്ത്രജ്ഞരുടെ പട്ടിക പുറത്തു വിട്ടപ്പോള്‍ ആദ്യ സ്ഥാനമാണ് രാധാകൃഷ്ണന് നല്‍കിയത്. ചാന്ദ്രയാന്‍ -1 എന്ന ദൗത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രമാണ് രാധാകൃഷ്ണന്‍


ഇന്ത്യയും യുഎഇയും ബഹിരാകാശ ഗവേഷണ ദൗത്യത്തില്‍ പങ്കാളികളുകയാണെന്നും അംബാസഡര്‍ പറഞ്ഞു

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ