OMG News

മുപ്പതു വര്‍ഷം സൈനിക സേവനം നടത്തിയ ജവാന് പൗരത്വം തെളിയിക്കാന്‍ നോട്ടീസ്

Sun, Oct 01, 2017

Arabianewspaper 882
മുപ്പതു വര്‍ഷം സൈനിക സേവനം നടത്തിയ ജവാന് പൗരത്വം തെളിയിക്കാന്‍ നോട്ടീസ്

മുപ്പതു വര്‍ഷം സൈനിക സേവനം നടത്തിയ ശേഷം വിരമിച്ച് സൈനികന് പൗരത്വം തെളിയിക്കണമെന്ന് കാണിച്ച് ആസാം പോലീസ് നോട്ടീസ് നല്‍കി. 1971 ല്‍ ബംഗ്ലാദേശില്‍ നിന്നും രേഖകളില്ലാതെ ഇന്ത്യയിലെത്തിയയാളാണെന്ന് ആരോപിച്ച് ഫോറിനേഴ്‌സ് ട്രിബ്യുണല്‍ നോട്ടീസ് അയച്ചത്.


30 വര്‍ഷം കരസേനയില്‍ സേവനം അനുഷ്ഠിച്ച ശേഷം ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി വിരമിച്ച മുഹമദ് അസ്മല്‍ ഹഖിനാണ് പൗരത്വ രേഖകളുമായി ഹാജരാകാന്‍ ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ ആവശ്യപ്പെട്ടത്. ആസാം പോലീസിന്റെ രേഖകളിലും വോട്ടേഴ്‌സ് ലിസ്റ്റിലും സംശയമുള്ളവരുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്.


വ്യക്തമായ രേഖകളിലാതെ ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരുടെ പട്ടികയാണിത്. പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് അസ്മല്‍ ഹഖിന്റെ ഭാര്യ മുംതാസ് ബീഗത്തിനും നോട്ടീസ് ലഭിച്ചിരുന്നു. തുടര്‍ന്ന് രേഖകള്‍ ഹാജരാക്കിയപ്പോള്‍ പൗരത്വം അംഗീകരിച്ചു. അന്ന് അസ്മല്‍ ഹഖിന്റെ ഭാര്യയാണെന്ന് വ്യക്തമാക്കുന്ന തെളിവുകളും നല്‍കിയിരുന്നു. അന്ന് തന്റെ പൗരത്വത്തിനും അംഗീകാരം ലഭിച്ചിരുന്നുവെന്നും എന്നാല്‍, വീണ്ടും പൗരത്വം തെളിയിക്കണമെന്ന് കാണിച്ച് നോട്ടീസ് വന്നിരിക്കുകയാണെന്നും അസ്മല്‍ പറയുന്നു.


വിമുക്ത ഭടനായ തന്നെ പൗരത്വം തെളിയിക്കണമെന്ന് കാണിച്ച് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കുമെന്ന് അസ്മല്‍ പറഞ്ഞു.


അസ്മലിന്റെ പൗരത്വം തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ സൈന്യം ഹാജരാക്കുമെന്ന് ഈസ്റ്റേണ്‍ കമാന്‍ഡ് അറിയിച്ചു. അസ്മല്‍ ഹഖിനെ ബന്ധപ്പെട്ടുവെന്നും സഹായം നല്‍കുമെന്നും മേജര്‍ ഡി പി സിംഗിന് നല്‍കിയ മറുപടിയില്‍ ഈസ്റ്റേണ്‍ കമാന്‍ഡ് അറിയിച്ചു,


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ