Gulf News

സ്‌കൈപ് പ്രവര്‍ത്തിക്കില്ല, ഇത്തിസലാത്തും ഡുവും പുതിയ സംവിധാനം ഒരുക്കും

Thu, Jan 04, 2018

Arabianewspaper 1048
സ്‌കൈപ് പ്രവര്‍ത്തിക്കില്ല, ഇത്തിസലാത്തും ഡുവും പുതിയ സംവിധാനം ഒരുക്കും

പ്രവാസികള്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന സ്‌കൈപ് വിഒഐപി ആപ് യുഎഇയില്‍ പ്രവര്‍ത്തന രഹിതമായി. നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍മാരായ ഇത്തിസലാത്തും ഡുവും ഇക്കാര്യം സ്ഥിരീകരിച്ചു.


സ്‌കൈപും യുഎഇയില്‍ തങ്ങള്‍ പ്രവര്‍ത്തനരഹിതമായെന്ന് അറിയിച്ചിട്ടുണ്ട്. പ്രവാസികളായ തൊഴിലാളികള്‍ നാട്ടിലേക്ക് പതിവായി വീഡിയോ കോള്‍ ചെയ്യുന്നത് സ്‌കൈപിലൂടെയായിരുന്നു. ഇതോടെ ഈ സംവിധാനം ഇവിടെ പ്രവര്‍ത്തിക്കില്ലെന്ന് ഉറപ്പായി. കഴിഞ്ഞ പുതുവത്സരത്തിനും മറ്റും നാട്ടിലേക്ക് വിളിച്ചവര്‍ക്ക് ശബ്ദം അവ്യക്തമായും മറ്റുമാണ് കേള്‍ക്കാന്‍ കഴിഞ്ഞത്.


ഇന്റര്‍നെറ്റ് ഉപയോഗിച്ച് കമ്പ്യുട്ടറില്‍ നിന്നും കമ്പ്യുട്ടറിലേക്ക് വിളിക്കാവുന്നതായിരുന്നു സ്‌കൈപ്. ഇതിന് അനുവാദം നല്‍കിയിരുന്നു. എന്നാല്‍,. സ്മാര്‍ട് ഫോണുകളുടെ വരവോട ഇത് മൊബൈലില്‍ നിന്നും മൊബൈലിലേക്ക് വിളിക്കാവുന്ന സംവിധനമായി മാറി. ഇതോടെ ടെലിഫോണ്‍ ഉപയോഗത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചത്.


വിഒഐപി ലൈസന്‍സ് ഇല്ലാത്തതിനാലാണ് സ്‌കൈപിനെ ബ്ലോക്ക് ചെയ്തതെന്ന് ടെലികോം കമ്പനികള്‍ പറയുന്നു. ലൈസന്‍സ് ഉള്ള ആപുകള്‍ ഉപയോഗിച്ച് വീഡിയോ കോള്‍ വിളിക്കാമെന്ന് ഇത്തിസലാത്തും ഡ്യുവും പറയുന്നു.


ഇത്തിസലാത്തും ഡുവും പകരം നല്‍കുന്ന ആപുകളാണ് ബോടിം, സി മി എന്നിവ. 50 ദിര്‍ഹം മുടക്കിയാല്‍ മാസം അണ്‍ലിമിറ്റഡ് കോളുകള്‍ വിളിക്കാനാകും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ