Sports News

മഴ ഓസീസിനെ ചതിച്ചു, ഇംഗ്ലണ്ട് സെമിയില്‍

Sun, Jun 11, 2017

Arabianewspaper 3649
മഴ ഓസീസിനെ ചതിച്ചു, ഇംഗ്ലണ്ട് സെമിയില്‍

ചാമ്പ്യന്‍സ് ട്രോഫിയില്‍ മഴയുടെ കളി തുടരുന്നു. ഏറ്റവും ഒടുവില്‍ മഴ ചതിച്ചത് ഓസ്‌ട്രേലിയയെയാണ്. ബദ്ധ വൈരികളായ ഇംഗ്ലണ്ടുമായ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് മഴ നിയമപ്രകാരം 40 റണ്‍സിന്റെ പരാജയമാണ് ഓസ്‌ട്രേലിയക്ക് ലഭിച്ചത്.


ബെന്‍ സ്റ്റോക്കിന്റെ സെഞ്ച്വുരിയും (102), നായകന്‍ മോര്‍ഗന്‍ നേടിയ 87 റണ്‍സുമാണ് ഇംഗ്ലണ്ടിന്റെ വിജയത്തിന് അടിത്തറ പാകിയത്.


എഡ്ജ്ബാസ്റ്റണില്‍ മഴയുടെ ഭീഷണി പ്രവചിച്ചിരുന്നു. ഓസ്‌ട്രേലിയ നല്‍കിയ 278 റണ്‍സ് എന്ന വിജയ ലക്ഷ്യം മറി കടക്കാന്‍ ഇംഗ്ലണ്ടിന് കഴിയില്ലെന്ന് കരുതിയ അവസരമായിരുന്നു മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 35 എന്ന നില. എന്നാല്‍, മോര്‍ഗനും സ്റ്റോകും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 159 റണ്‍സ് കൂട്ടുകെട്ട് കളിയുടെ ഗതി മാറ്റി.


എന്നാല്‍, നാല്‍പതാം ഓവറില്‍സ നാലിന് 240 എന്ന സ്‌കോറിലെത്തിയപ്പോള്‍ മഴ എത്തി. മഴ മൂലം കളി അവസാനിപ്പിക്കുമ്പോള്‍ തിരിച്ചു വരവിന് ഓസിസിന് അവസരം നിഷേധിച്ച് ഇംഗ്ലണ്ടിനെ വിജയകളായി പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു.


ഓസ്‌ട്രേലിയയുടെ പരാജയം ചാമ്പ്യന്‍സ് ട്രോഫിയിലെ ഭാഗ്യോദയമായ ബംഗ്ലാദേശിന് തുണയായി,. ഇതോടെ ഇവര്‍ സെമിയില്‍ എത്തുകയായിരുന്നു.


നേരെേത്ത, ഓസീസിനു വേണ്ടി ട്രാവിസ് ഹെഡ് (71 നോട്ടൗട്ട്), ആരണ്‍ ഫിഞ്ച് (68), നായകന്‍ സ്റ്റീവ് സ്മിത്ത് (56) എന്നിവര്‍ മികവു കാട്ടി.


ഞായറാഴ്ച ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയിലെത്തും. മഴ മൂലം കളി ഉപേക്ഷിച്ചാല്‍ നിലവില്‍ റണ്‍ റേറ്റില്‍ മുന്നിലുള്ള ഇന്ത്യക്കാകും ഗുണകരമാകുക.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ